ഭാസ്‌ക്കര കാരണവര്‍ കൊലക്കേസ്; പ്രതി ഷെറിന് സര്‍ക്കാര്‍ പരോള്‍ അനുവദിച്ചു

ഭാസ്‌ക്കര കാരണവര്‍ കൊലപാതകക്കേസില്‍ പ്രതി ഷെറിന് സര്‍ക്കാര്‍ പരോള്‍ അനുവദിച്ചു. മൂന്നുദിവസം യാത്രയ്ക്കും അനുവാദം നല്‍കി.ഷെറിന് ശിക്ഷയിളവ് നല്‍കി വിട്ടയക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത് വലിയ വിവാദമായിരുന്നു. ഷെറിന് ശിക്ഷയിളവ് നല്‍കിയത് മുന്‍ഗണന ലംഘിച്ചെന്ന് ആരോപണം ഉയര്‍ന്നിരുന്നു. 20 വര്‍ഷം ശിക്ഷ അനുഭവിച്ച രോഗികളുള്‍പ്പടെ അര്‍ഹരായവരെ പിന്തള്ളിയാണ് ഷെറിന് അനുകൂലമായി ഫയല്‍ നീങ്ങിയിരുന്നത്.

2009 നവംബര്‍ 8 നാണ് ചെങ്ങന്നൂര്‍ സ്വദേശി ഭാസ്‌കര കാരണവര്‍ കൊല്ലപ്പെട്ടത്. കേസിലെ ഒന്നാം പ്രതിയായിരുന്നു ഷെറിന്‍. ഭാസ്‌കര കാരണവരുടെ മകന്റെ ഭാര്യയായിരുന്നു ഷെറിന്‍. മരുമകള്‍ ഷെറിനും കാമുകനും ചേര്‍ന്നാണ് അമേരിക്കന്‍ മലയാളിയായ ഭാസ്‌കര കാരണവരെ കൊലപ്പെടുത്തിയത്.

spot_img

Related Articles

Latest news