ഈ വർഷം നടക്കാനിരിക്കുന്ന ടോക്കിയോ ഒളിമ്പിക്സ് ഫെൻസിങ്ങിൽ ആദ്യമായി ഒരു ഇന്ത്യൻ പ്രതീക്ഷ . 27 കാരിയായ തമിഴ്നാട് സ്വദേശിനി ഭവാനി ദേവിയാണ് ഈ അംഗീകാര നിറവിൽ. ഹംഗറിയിൽ നടക്കാൻ പോകുന്ന ഫെൻസിങ് ലോക ചാമ്പ്യൻഷിപ്പിലും ഇന്ത്യയെ പ്രതിനിധീകരിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്
ജൂലൈ 23 മുതൽ മുതൽ ആഗസ്ത് 8 വരെയാണ് ഈ തവണത്തെ ഒളിപിക്സ് മത്സരങ്ങൾ നടക്കുക. 2020 ൽ നടക്കേണ്ടുന്ന മത്സരങ്ങൾ കോവിഡ് വ്യാപനം മൂലം നീട്ടിവെക്കുകയായിരുന്നു. ഭവാനി ദേവിയെ കേന്ദ്ര സ്പോർട്സ് മന്ത്രി കിരൺ റിജിജു അഭിനന്ദനം അറിയിച്ചു. എട്ടു തവണ ദേശീയ ചാമ്പ്യനായ ഭവാനി ദേവി കഴിഞ്ഞ റിയോ ഒളിമ്പിക്സിൽ യോഗ്യത നേടാനായില്ല.