രാജ്യത്ത് ഡിജിറ്റല്‍ പേയ്മെന്റ് രംഗത്ത് വന്‍ കുതിപ്പെന്ന് പുതിയ റിപ്പോര്‍ട്ട്. 2020ല്‍ ചൈനയേക്കാള്‍ വളരെ മുന്നിലാണ് ഇന്ത്യയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്ത്യയില്‍ ചൈനയേക്കാള്‍ 25.5 ബില്യണ്‍ റിയല്‍ ടൈം പേയ്മെന്റുകളാണ് നടന്നിരിക്കുന്നത്.
ഇത്തരത്തിലാണെങ്കില്‍ 2025 എത്തുമ്പോഴേക്കും വിപണിയുടെ 71.7 ശതമാനവും ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനമാകുമെന്നാണ് റിപ്പോര്‍ട്ട് വിലയിരുത്തുന്നത്. അപ്പോഴേക്കും ഇന്‍സ്റ്റന്റ് പേമെന്റ് 37.1 ശതമാനവും ഇലക്‌ട്രോണിക് പേമെന്റ് 34.6 ശതമാനവുമായി വളരും. മാത്രമല്ല, നേരിട്ടുള്ള പേയ്‌മെന്റ് ഏകദേശം 28.3 ശതമാനമാകുമെന്നും പഠനം കണക്കാക്കുന്നു.
2020 ല്‍ നടന്ന മൊത്തം പേയ്‌മെന്റുകളുടെ 15.6 ശതമാനം ഡിജിറ്റല്‍ പേയ്‌മെന്റുകളും 22.9 ശതമാനം ഇലക്‌ട്രോണിക് പേയ്‌മെന്റുകളുമാണെന്നാണ് വിവരം.