നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ ക്ഷേത്രഗോപുരം ഉദ്ഘാടനം ചെയ്തു

നോര്‍ത്ത് കരോളിന :നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ ക്ഷേത്രഗോപുരത്തിന്‍റെ ഉദ്ഘാടനം ദീപാവലി ആഘോഷ ആഘോഷങ്ങളോടനുബന്ധിച്ച്‌ ശ്രീവെങ്കിടേശ്വര ടെമ്ബിള്‍ നടന്ന ചടങ്ങില്‍ നോര്‍ത്ത് കരോലിന സംസ്ഥാന ഗവര്‍ണര്‍ റോയ് കൂപ്പര്‍ നിര്‍വഹിച്ചു.
ഐക്യത്തെയും സമൃദ്ധിയുടെയും ചിഹ്നമായ ഈ ക്ഷേത്രഗോപുരം പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പൂര്‍ത്തീകരിച്ച ശ്രീവെങ്കിടേശ്വര അമ്ബലത്തോട് ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നതെന്നു ഭാരവാഹികള്‍ അറിയിച്ചു

ഈ ഗോപുരത്തിന്‍റെ നിര്‍മാണ അനുമതി 2019 ലഭിക്കുകയും, 2020ഏപ്രില്‍ പണി പൂര്‍ത്തീകരിക്കുകയും ചെയ്തു. 87 അടി ഉയരമുള്ള ക്ഷേത്രഗോപുരം നിര്‍മ്മിക്കുന്നതിന് ഏകദേശം 2.5 മില്യണ്‍ ഡോളറാണ് ചെലവഴിച്ചത് . 5000 ത്തിലധികം പേരില്‍ നിന്നും ഇതിനായി സംഭാവനകള്‍ ലഭിച്ചതായും ക്ഷേത്രം കമ്മിറ്റി ജനറല്‍ സെക്രട്ടറി ലക്ഷ്യനാരായണന്‍ ശ്രീനിവാസന്‍ അറിയിച്ചു.

തിരുപ്പതി ശ്രീവെങ്കിയേശ്വര ക്ഷേത്രത്തിന്‍റെ മാതൃകയിലാണ് ഇതിന്‍റെ നിര്‍മാണം .നോര്‍ത്ത് കാരോളിനായില്‍ താമസിക്കുന്ന ഏറ്റവും വലിയ എത്തിനിക് ഗ്രൂപ്പായ (425000) ഏഷ്യന്‍ അമേരിക്കന്‍സിനു ഒരഭിമാനമായിരിക്കയാണ് ഈ ക്ഷേത്രഗോപുരം

spot_img

Related Articles

Latest news