പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്താനുള്ള ബിൽ വൈകും?

സ്ത്രീകളുടെ വിവാഹപ്രായം 21 ലേക്ക് ഉയർത്താനുള്ള ബിൽ ഇന്ന് പാർലമെന്‍റിൽ അവതരിപ്പിക്കാനുള്ള സാധ്യത മങ്ങി. പാ‍ർലമെന്റിലെ ഇരു സഭകളുടെയും അജണ്ടയിൽ ബിൽ അവതരണം ഇതുവരെ ഉൾപ്പെടുത്തിയില്ല.

ബിൽ രാവിലെ അവതരിപ്പിക്കണമെന്ന് തീരുമാനിക്കുകയാണെങ്കിൽ അധിക അജണ്ടയായി ബില്ല് കൊണ്ടുവരാൻ സാധിക്കുമെങ്കിലും ബില്ലിനെ പറ്റി സർക്കാർ മൗനം പാലിക്കുകയാണ്.

അതേസമയം ബില്ലിൽ എന്ത് നിലപാട് എടുക്കണമെന്നതിൽ കോൺഗ്രസ്സിൽ ആശയഭിന്നത തുടരുകയാണ്.ബില്ല് സ്റ്റാൻഡിംഗ് കമ്മിറ്റിക്കു വിടണമെന്ന് ആവശ്യപ്പെടാൻ സിപിഐഎം തീരുമാനിച്ചിട്ടുണ്ട്. മുസ്‌ലിം ലീഗും, എസ്പിയും ബില്ലിനെ എതിർക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ തൃണമൂൽ കോൺഗ്രസ് ഉൾപ്പടെയുള്ള പാർട്ടികൾ മൗനം തുടരുകയാണ്.

spot_img

Related Articles

Latest news