ബയോമെട്രിക് പഞ്ചിങ് ഇന്നു മുതല്‍; വൈകിയെത്തിയാല്‍ ശമ്പളം കുറയും

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സ്വയംഭരണ, ഗ്രാന്‍ഡ് ഇന്‍ എയ്ഡ് സ്ഥാപനങ്ങളില്‍ ഇന്നു മുതല്‍ ബയോമെട്രിക് പഞ്ചിങ് സംവിധാനം നിലവില്‍ വരുന്നു.

കളക്ടറേറ്റുകള്‍, ഡയറക്ടറേറ്റ്, വകുപ്പു മേധാവികളുടെ ഓഫീസുകള്‍ എന്നിവിടങ്ങളിലാണ് പഞ്ചിങ് ഏര്‍പ്പെടുത്തുന്നത്.

അതോടൊപ്പം ഹാജര്‍ സ്പാര്‍ക്കുമായി ബന്ധപ്പെടുത്തുകയും ചെയ്യും. കൃത്യമായി ഓഫീസില്‍ എത്തുകയും പോകുകയും ചെയ്യുന്നവര്‍ക്കും അധികസേവനം ചെയ്യുന്നവര്‍ക്കും കൂടുതല്‍ ആനുകൂല്യം ലഭിക്കാന്‍ സംവിധാനമൊരുങ്ങും.

വൈകി എത്തുന്നവരുടെ അവധി ഓട്ടോമാറ്റിക്കായി സ്പാര്‍ക്കില്‍ രേഖപ്പെടുത്തും. ഇതിനുസരിച്ച്‌ ശമ്ബളത്തില്‍ കുറവുവരികയും ചെയ്യും. മാര്‍ച്ച്‌ 31 ന് മുമ്ബായി സംസ്ഥാനത്തെ മറ്റെല്ലാ ഓഫീസുകളിലും പഞ്ചിങ് നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

spot_img

Related Articles

Latest news