അഗർത്തല : ത്രിപുര മുഖ്യമന്ത്രിയും ബി ജെ പി നേതാവുമായ ബിപ്ലബ് ദേബിന്റെ പരാമർശത്തിൽ നേപ്പാൾ സർക്കാർ കേന്ദ്ര സർക്കാരിനെ പ്രതിഷേധം അറിയിച്ചു. വിവാദങ്ങൾ ഇതിനു മുൻപും ഉണ്ടായിട്ടുണ്ടെങ്കിലും പ്രധാന മന്ത്രി വിളിച്ചു വരുത്തി ഉപദേശിച്ചതോടെ കെട്ടടങ്ങിയിരുന്നു.
എന്നാൽ ഇപ്പോൾ ഉണ്ടായ പരാമർശം അത്ര എളുപ്പത്തിൽ തീരാൻ സാധ്യതയില്ല. അയൽ രാജ്യങ്ങളായ ശ്രീലങ്കയിലും നേപ്പാളിലും ബി ജെ പി സർക്കാർ ഉണ്ടാക്കാൻ അമിത്ഷാ ഉദ്ദേശിക്കുന്നുണ്ടെന്നാണ് ഇപ്പോഴത്തെ വിവാദം. അയൽ രാജ്യങ്ങൾ ആണെന്ന അറിവില്ലായ്മ ആണോ അതോ അറിഞ്ഞുകൊണ്ട് തന്നെയാണോ എന്ന് ബി ജെ പി വിശദീകരണം നൽകേണ്ടി വരും .