പക്ഷിപ്പനി: താറാവുകളെ കൂട്ടത്തോടെ നശിപ്പിക്കൽ ഇന്നും തുടരും

ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലകളിൽ താറാവുകളെ കൂട്ടത്തോടെ നശിപ്പിക്കൽ ഇന്നും തുടരും. നെടുമുടി കരുവാറ്റ പഞ്ചായത്തുകളിലാണ് വളർത്തുപക്ഷികളെ കൊന്നൊടുക്കുക. ജില്ലയുടെ വിവിധ ഇടങ്ങളിൽ നിന്ന് ശേഖരിച്ച 3 സാമ്പിളുകളുടെ ഫലം ഇന്ന് ലഭിക്കും.

പക്ഷിപ്പനി സ്ഥിരീകരിച്ച നെടുമുടി പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ ഇതുവരെ 2050 താറാവുകളെ ആണ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കൊന്നൊടുക്കിയത്. മൃഗസംരക്ഷണ വകുപ്പിൻറെ റാപ്പിഡ് റെസ്പോൺസ് ടീമിന്റെ നേതൃത്വത്തിലാണ് നശീകരണം.

നെടുമുടി കരുവാറ്റ പഞ്ചായത്തുകളിലായി പതിനെട്ടായിരം താറാവുകളെ ആണ് പ്രതിരോധ നടപടികളുടെ ഭാഗമായി കൊല്ലുന്നത്. വൈശ്യം ഭാഗത്ത് ഏഴായിരത്തോളം താറാവുകൾക്ക് രോഗബാധയുണ്ടെന്ന് കർഷകർ പറയുന്നു.

മുപ്പതിനായിരത്തോളം താറാവുകളെ നശിപ്പിക്കേണ്ടി വന്നേക്കും എന്നാണ് പ്രാഥമിക കണക്ക്. നെടുമുടി ചമ്പക്കുളം ഉൾപ്പെടെയുള്ള ഇടങ്ങളിൽ നിന്ന് പുതുതായി ശേഖരിച്ച മൂന്നു സാമ്പിളുകളുടെ പരിശോധനാഫലം ഇനിയും ലഭിക്കാനുണ്ട്. അതിനാൽ കൂടുതൽ ഇടങ്ങളിൽ രോഗബാധി സ്ഥിരീകരിക്കാനുള്ള സാധ്യത തള്ളാനാകില്ല.

spot_img

Related Articles

Latest news