മാന്യമല്ലാത്ത സന്ദേശമെന്ന് എഫ് ഐ ആര്‍
വനിതാ ജഡ്ജിക്ക് പിറന്നാള്‍ ആശംസകള്‍ അയച്ച അഭിഭാഷകന്‍ ജയിലിലായി. ഇ-മെയില്‍ വഴിയും തപാല്‍ വഴിയും ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മിഥാലി പഥക്കിന് പിറന്നാള്‍ ആശംസ അറിയിച്ച അഭിഭാഷകന്‍ വിജയ് സിങ് യാദവാണ് ജയിലില്‍ ആയിരിക്കുന്നത്.
മധ്യപ്രദേശിലെ രത്‌ലം ജില്ലയിലെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റായ മിഥാലി പഥക്കിന് ജനുവരി 28 ന് പുലര്‍ച്ചെ 1.11 മണിക്ക് ഔദ്യോഗിക ഇ-മെയിലില്‍ അഭിഭാഷകന്‍ പിറന്നാള്‍ ആശംസകള്‍ അയച്ചു. ഇതുകൂടാതെ അടുത്ത ദിവസം കോടതി പ്രവര്‍ത്തിക്കുന്ന സമയത്ത് സ്പീഡ് പോസ്റ്റ് വഴി ബര്‍ത്ത്‌ഡേ ഗ്രീറ്റിങ് കാര്‍ഡ് അയച്ചു. ജഡ്ജിയുടെ ഫേസബുക്ക് അക്കൗണ്ടില്‍ നിന്ന് അവരുടെ അനുമതിയില്ലാതെ പ്രൊഫൈല്‍ പിക്ച്ചര്‍ ഡൗണ്‍ലോഡ് ചെയ്ത് മാന്യമല്ലാത്ത സന്ദേശം കുറിച്ച ഗ്രീങ്ങിങ് കാര്‍ഡിനൊപ്പം അയച്ചുവെന്നാണ് അഭിഭാഷകനെതിരെ പരാതി. ബര്‍ത്ത് ഡേ കാര്‍ഡ് അയച്ച് 10 ദിവസത്തിന് ശേഷമാണ് പൊലീസ് കേസെടുത്തത്.
കഴിഞ്ഞ 21 ദിവസമായി വിജയ്‌സിങ് ജയിലിലാണ്. വഞ്ചന, വ്യാജരേഖചമയ്ക്കല്‍, യശസിന് കോട്ടം വരുത്താന്‍ വ്യാജരേഖ ചമയ്ക്കല്‍, ഐടി വകുപ്പിന്റെ സെക്ഷന്‍ 67, 42 (അനുമതിയില്ലാതെ ഫേസ്‌ബുക്കില്‍ നിന്ന് പടം ഡൗണ്‍ലോഡ് ചെയ്തു) എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കീഴ് കോടതി ജാമ്യഹര്‍ജി തള്ളിയതിനെ തുടര്‍ന്ന് കുടുംബം മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇന്‍ഡോര്‍ ബഞ്ചിനെ സമീപിച്ചിരിക്കുകയാണ്.