വരുമാനത്തിൽ റെക്കോർഡിട്ട് ബി.ജെ.പി.

പ്രതിവർഷ വരുമാനത്തിൽ റെക്കോർഡിട്ട് ഭാരതിയ ജനത പാർട്ടി. കഴിഞ്ഞ സാമ്പത്തിക വർഷത്തെ വരുമാനം 3,623 കോടി രൂപ. 2018 – 19 വർഷത്തിലേക്കാൾ 50 ശതമാനം വർധനവാണ് ഈ വർഷത്തിലുള്ളത്. 2018 – 19 വർഷത്തിലെ പാർട്ടിയുടെ വാർഷിക വരുമാനം 2,410 കോടി രൂപയായിരുന്നു.

2019 – 20 സാമ്പത്തിക വർഷം കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന് രാഷ്ട്രീയ പാർട്ടികൾ നൽകിയ സത്യവാങ് മൂലത്തിലാണ് വരവ് ചെലവിന്റെ അവലോകനം ഉള്ളത്. മുൻ വർഷത്തേക്കാൾ 50% വരുമാന വർധനവുള്ള ബി.ജെ.പി. മറ്റ് എല്ലാ പാർട്ടികളെയും പിന്നിലാക്കി.

തെരെഞ്ഞെടുപ്പ് കമ്മീഷന് നൽകിയ റിപ്പോർട്ടിലാണ് ബി.ജെ.പി. വരുമാന വിവരങ്ങൾ വെളിപ്പെടുത്തിയത്. ഇലക്ട്‌റൽ ബോണ്ടുകളിൽ നിന്നുള്ള വരുമാനം മുൻ വർഷത്തേക്കാൾ 76 ശതമാനം കൂടുതലാണ്. സംഭവനകളായി ലഭിച്ച 844 കോടിയിൽ 244 കൊടിയു വ്യക്തി സംഭാവനകൾ ആണ്. തെരെഞ്ഞെടുപ്പ് പ്രചരണാർത്ഥം പരസ്യങ്ങൾക്കായി പാർട്ടി ചെലവാക്കിയത് 649 കോടി രൂപയാണ്.

കോൺഗ്രസ്സ്, തൃണമൂൽ കോൺഗ്രസ്സ്, സി.പി.ഐ.എം., സി.പി.ഐ., ബി.എസ്.പി., എൻ.സി.പി. എന്നീ ആറ് ദേശീയ പാർട്ടികൾക്ക് അകെ ലഭിച്ച വരുമാനത്തേക്കാൾ കൂടുതൽ ലഭിച്ചത് ബി.ജെ.പി.ക്കാണ്. അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക്‌ റീഫോംസിന്റെ വിലയിരുത്തലിൽ ബി.ജെ.പി.ക്ക് ലഭിച്ച 3623 കോടി കോൺഗ്രസ്സിന് ലഭിച്ച വരുമാനത്തേക്കാൾ 5.3 മടങ്ങാണ്. വരവിന്റെ കാര്യത്തിൽ മാത്രമല്ല ചെലവിന്റെ കാര്യത്തിലും ബി.ജെ.പി. തന്നെയാണ് മുൻപന്തിയിൽ.

spot_img

Related Articles

Latest news