തിരുവനന്തപുരത്ത് പോക്സോ കേസില്‍ ബിജെപി പ്രവർത്തകൻ അറസ്റ്റില്‍. പൂജപ്പുര വട്ടവിള സ്വദേശി വി.കെ. സതീഷ് കുമാറാണ് പിടിയിലായത്.സതീഷ് കുമാറിന്റെ കടയില്‍ എത്തിയ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിലാണ് നടപടി.
ധനുവച്ചപുരം ഐടിഐയില്‍ ഇൻസ്ട്രക്ടർ ആയിരുന്ന സതീഷ് കുമാർ കഴിഞ്ഞ മാസമാണ് വിരമിച്ചത്. ബിജെപിയുടെ സജീവ പ്രവര്‍ത്തകനും ബാലഗോകുലം മുന്‍ ജില്ലാ നേതാവുമാണ് സതീഷ് കുമാര്‍. ചെങ്കള്ളൂര്‍ വാര്‍ഡിന്‍ ബിജെപി സ്ഥാനാര്‍ഥിയായും മത്സരിച്ചിട്ടുണ്ട്.സതീഷ് കുമാറിന്റെ കടയില്‍ എത്തിയ ഒൻപത് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്നാന്നാണ് പരാതി. കുട്ടിയുടെ രക്ഷകര്‍ത്താക്കളുടെ പരാതിയിലാണ് പൂജപ്പുര പൊലീസ് കേസെടുത്തത്. പോക്‌സോ നിയമപ്രകാരമാണ് കേസ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.