ഡല്‍ഹി: നൂറിലധികം പേരുടെ മരണത്തിനിടയാക്കിയ അലിഗഡ് വ്യാജമദ്യദുരന്തക്കേസില്‍ ബി ജെ പി നേതാവ് ഋഷി ശര്‍മ്മ അറസ്റ്റില്‍. ബുലന്ദേശ്വര്‍ അതിര്‍ത്തിയില്‍ നിന്നാണ് ശര്‍മ്മയെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ പത്ത് ദിവസമായി ശര്‍മ്മ ഒളിവിലായിരുന്നു. നേരത്തെ ഋഷി ശര്‍മ്മയുടെ ഭാര്യയും മകനും കേസില്‍ അറസ്റ്റിലായിരുന്നു. ശര്‍മ്മയെ കൂടാതെ വിപിന്‍ യാദവ്, അനില്‍ ചൗധരി, നീരജ് ചൗധരി എന്നീ കൂട്ടുപ്രതികളേയും പോലീസ് അറസ്റ്റു ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് 17 കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 61 പേരെ കേസില്‍ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.
ശര്‍മ്മയെ പിടിച്ചു കൊടുക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ സമ്മാനതുകയായി പോലീസ് പ്രഖ്യാപിച്ചിരുന്നു. അയല്‍ സംസ്ഥാനങ്ങളായ രാജസ്ഥാന്‍, ഡല്‍ഹി, ഹരിയാന എന്നിവിടങ്ങളിലേക്കും ശര്‍മ്മയ്ക്കു വേണ്ടിയുള്ള തിരച്ചില്‍ വ്യാപിപ്പിച്ചിരുന്നു. അതിനിടെയാണ് ഇയാള്‍ അറസ്റ്റിലാവുന്നത്.