ബംഗാൾ സംഭവത്തിലും തുടർന്ന് ഏഷ്യാനെറ്റ് എടുത്ത സമീപനത്തിലും പ്രതിഷേധിച്ചു ഏഷ്യാനെറ്റ് ചാനൽ ബഹിഷ്കരിക്കാൻ ബിജെപി കേരള ഘടകം തീരുമാനിച്ചു. ദേശവിരുദ്ധ സമീപനം സ്വീകരിക്കുന്നു എന്ന നിലയിലാണ് നേതൃത്വത്തിന്റെ പുതിയ തീരുമാനത്തിന് പ്രധാന കാരണം.
കഴിഞ്ഞ കുറെ നാളുകളായി ബിജെപി ക്കും രാജ്യത്തിൻറെ പൊതു താല്പര്യത്തിനു എതിരായിട്ടാണ് ഏഷ്യാനെറ്റ് പ്രവർത്തിക്കുന്നത് എന്നാണ് നേതൃത്വത്തിന്റെ പ്രധാന ആക്ഷേപം. കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതൃത്വത്തിൽ നടന്ന അക്രമ സംഭവങ്ങളിൽ ചാനൽ എടുത്ത സമീപനം കൂടി കണക്കിലെടുത്താണ് ബഹിഷ്കരണ തീരുമാനമെന്നും ബിജെപി സംസ്ഥാന ഘടകം അറിയിച്ചു.