അസമിലെ രണ്ട് രാജ്യസഭാ സീറ്റുകളിലും ബിജെപിക്ക് വിജയം. ബിജെപി സ്ഥാനാർഥിയായ പബിത്ര ഗൊഗോയ് മാർഗരിറ്റയും, സഖ്യകക്ഷിയായ യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറൽ സ്ഥാനാർഥി റുങ്വ്ര നർസാരിയുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.
ഇതോടെ, രാജ്യസഭയിൽ ബിജെപിയുടെ അംഗസംഖ്യ 100ൽ എത്തി. 1988ന് ശേഷം രാജ്യസഭയിൽ അംഗ സംഘ്യ 100 കടക്കുന്ന ആദ്യ പാർട്ടിയാണ് BJP.
12 പ്രതിപക്ഷ എംഎൽഎമാർ ബിജെപി സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്തു. 7 കോൺഗ്രസ് അംഗങ്ങളും, 5 എഐയുഡിഎഫ് അംഗങ്ങളുമാണ് ബിജെപി സ്ഥാനാർഥികൾക്ക് വോട്ട് ചെയ്തത്. കോൺഗ്രസ് എംഎൽഎമാരിൽ പലരും ഉടൻ ബിജെപിയിൽ ചേരുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പ്രതികരിച്ചു.