ബി ജെ പി രാജ്യസഭാ എം പി മാർക്ക് വിപ്പ് , അണിയറയിൽ ഒരുങ്ങുന്നത് ഏത് നിയമം ?

ന്യൂഡല്‍ഹി: ഫെബ്രുവരി എട്ടു മുതല്‍ 12 വരെയുള്ള തിയ്യതികളില്‍ രാജ്യസഭയില്‍ നിര്‍ബന്ധമായും ഹാജരായിരിക്കണമെന്ന് എംപിമാരോട് ബിജെപി. ഇതു സംബന്ധിച്ച്‌ മൂന്നു വരിയുള്ള വിപ്പ് ബിജെപി അംഗങ്ങള്‍ക്ക് നല്‍കി. ‘വളരെ പ്രധാനപ്പെട്ട’ കാര്യങ്ങളില്‍ ചര്‍ച്ചയും നിയമനിര്‍മാണവും നടക്കാനുണ്ട് എന്നാണ് വിപ്പില്‍ പറയുന്നത്.

പാര്‍ലമെന്റ് പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ വന്‍ കര്‍ഷക പ്രതിഷേധം നടന്നു കൊണ്ടിരിക്കുന്ന വേളയിലാണ് ബിജെപി വിപ്പ്. പ്രതിപക്ഷ ആവശ്യം അംഗീകരിച്ച്‌ 15 മണിക്കൂര്‍ പാര്‍ലമെന്റില്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്രം തീരുമാനിച്ചിട്ടുമുണ്ട്. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ദിവസം അഞ്ചു മണിക്കൂറാണ് രാജ്യസഭ ചേരുന്നത്.

spot_img

Related Articles

Latest news