തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ തലശ്ശേരി നഗരസഭ ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

തലശ്ശേരി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ തലശ്ശേരി നഗരസഭ ബിജെപി ഒന്നാംഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു.

തലശ്ശേരി ഗോകുലം ഫോർട്ടിൽ വച്ച് ബിജെപി തലശ്ശേരി മണ്ഡലം പ്രസിഡണ്ട് കെ ലിജേഷിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ബിജെപി കണ്ണൂർ സൗത്ത് ജില്ലാ പ്രസിഡണ്ട് ബിജു എളക്കുഴി ഒന്നാം ഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സംസാരിച്ചു. സ്ഥാനാർത്ഥികൾക്ക് ആശംസകൾ അർപ്പിച്ച് ബിജെപി സംസ്ഥാന സമിതി അംഗം എൻ ഹരിദാസ് സംസാരിച്ചു.

തലശ്ശേരി മണ്ഡലം ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് മിലി ചന്ദ്ര സ്വാഗതവും ബിജെപി കണ്ണൂർ ജില്ല ട്രഷറർ അമർകുമാർ നന്ദിയും രേഖപ്പെടുത്തി

spot_img

Related Articles

Latest news