തിരുവനന്തപുരം: കൊല്ലത്തും തൃശൂരും തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വോട്ടിലുണ്ടായ വര്‍ധന പരിശോധിക്കാന്‍ ഇടതു പാര്‍ട്ടികള്‍. മറ്റ് ജില്ലകളെ അപേക്ഷിച്ച് ഈ രണ്ട് ജില്ലയിലും സാരമായ വര്‍ധനവുണ്ടായെന്നാണ് സി.പി.എം, സി.പി.ഐ വിലയിരുത്തല്‍.
2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ മുഴുവന്‍ മണ്ഡലങ്ങളും എല്‍.ഡി.എഫ് വിജയിച്ച ജില്ലയാണ് കൊല്ലം. സംസ്ഥാനത്ത് ബി.ജെ.പിക്ക് ആകെ ലഭിച്ച വോട്ട് ശതമാനത്തിനേക്കാള്‍ ഉയര്‍ന്ന ശരാശരിയാണ് കൊല്ലത്ത് ലഭിച്ചതെന്നാണ് സി.പി.എം, സി.പി.ഐ നേതൃത്വത്തിെന്റ വിലയിരുത്തല്‍.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് സംസ്ഥാനത്ത് 14.91 ശതമാനം വോട്ടാണ് ലഭിച്ചത്. പക്ഷേ, കൊല്ലത്ത് 19.66 ശതമാനം വോട്ട് കിട്ടി. ചാത്തന്നൂര്‍, കുണ്ടറ, കുന്നത്തൂര്‍, കരുനാഗപള്ളി മണ്ഡലങ്ങളിലും കൊല്ലം ടൗണിലും വോട്ട് ശതമാനത്തില്‍ വര്‍ധനവുണ്ടായി. സി.പി.ഐ സംസ്ഥാന കൗണ്‍സിലിലും സി.പി.എം സംസ്ഥാന സമിതിയിലും ജില്ല സെക്രട്ടറിമാര്‍ സമര്‍പ്പിച്ച അവലോകന റിപ്പോര്‍ട്ടില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നു.
തൃശൂരില്‍ നാട്ടിക, മണലൂര്‍, പുതുക്കാട് മണ്ഡലങ്ങളിലും കൊടുങ്ങല്ലൂര്‍ ടൗണിലുമാണ് വര്‍ധനവുണ്ടായതെന്നാണ് വിലയിരുത്തല്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ മൂന്നാംസ്ഥാനത്താണ് ബി.ജെ.പി എങ്കിലും രണ്ടാംസ്ഥാനത്തിന്റെ വളര്‍ച്ച വോട്ട് ശതമാനത്തില്‍ ഉണ്ടായെന്ന വിലയിരുത്തലാണ് സി.പി.ഐക്ക്