കോൺഗ്രസ്​ തകർന്നതു കൊണ്ട്​ കേരളത്തിൽ ബി.ജെ.പി ശക്തിപ്പെടില്ല : എ വിജയരാഘവൻ

തിരുവനന്തപുരം: കോൺഗ്രസ്​ തകർന്നതുകൊണ്ട്​ കേരളത്തിൽ ബി.ജെ.പി ശക്തിപ്പെടിലെന്നു ​ സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ. വിജയരാഘവൻ. കോൺഗ്രസ്​ ദുർബലപ്പെടു​േമ്പാൾ ഇടതുപക്ഷമാണ്​ ശക്​തിപ്പെടുന്നതെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. കോൺഗ്രസ്​ തകരു​േമ്പാൾ ജനങ്ങൾ എൽ.ഡി.എഫിനൊപ്പം കൂടുതലായി വരും. പി.സി. ചാക്കോ, പി.എം. സുരേഷ്​ ബാബു, റോസക്കുട്ടി എന്നിവർ കോൺഗ്രസ്​ വിട്ട്​ ബി.ജെ.പിയിലേക്കല്ല പോയത്​. കോൺഗ്രസി​െൻറ ദേശീയ തകർച്ചയിൽനിന്ന്​ കേരളം മാത്രം ഒഴിവാകില്ല. കേരളത്തിൽ യു.ഡി.എഫും ബി.ജെ.പിയും തകരും. ഇടതുപക്ഷവും മതനി​രപേക്ഷ രാഷ്​ട്രീയവുമാണ്​ ശക്തമാവുക.

 

വിമോചനസമര കാലംതൊട്ട് സംസ്ഥാനത്ത് യോജിച്ച് നിൽക്കുന്ന വലതുപക്ഷ ഐക്യത്തെ പൊളിക്കാനായതാണ് ഇത്തവണത്തെ നിയമസഭ ​െതരഞ്ഞെടുപ്പിലുണ്ടായ ഇടത് മുന്നേറ്റത്തിലെ സുപ്രധാന ഘടകം. ഇടത് തുടർഭരണം ഇല്ലാതാക്കാൻ വിമോചനസമരത്തിൽ അണിനിരന്നതുപോലെ എല്ലാ വർഗീയശക്തികളെയും ഐക്യപ്പെടുത്താനും ഏകോപിപ്പിക്കാനും അണിനിരത്താനുമാണ് യു.ഡി.എഫ് പരിശ്രമിച്ചത്. 1957ലെ കമ്യൂണിസ്​റ്റ്​ സർക്കാറിനെ പിരിച്ചുവിടാൻ കേന്ദ്രമിടപെട്ടത് പോലെ ഇത്തവണ കേന്ദ്ര ബി.ജെ.പി സർക്കാർ കേന്ദ്ര അന്വേഷണ ഏജൻസികളെ നിയമവിരുദ്ധമായി ഇടപെടുവിച്ചു.

 

അഞ്ച് വർഷത്തെ സർക്കാറി​െൻറ മികച്ച പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകാനും മതനിരപേക്ഷത ഉയർത്തിപ്പിടിച്ച് ജനാധിപത്യമൂല്യങ്ങൾ പരിരക്ഷിക്കാനും പുതിയ സർക്കാർ മുന്നിലുണ്ടാകും. ബി.ജെ.പിയുമായി വോട്ട് കച്ചവടമുറപ്പിച്ച് ഇടത്​ സർക്കാറി​െൻറ തുടർച്ചയെ തകർക്കാമെന്ന് കരുതിയ യു.ഡി.എഫ് കടുത്ത നിരാശയിലേക്ക് തെന്നിവീണു. സി.പി.എമ്മിന്​ ഏതെങ്കിലും മണ്ഡലത്തിൽ തിരിച്ചടി നേരിട്ടുണ്ടെങ്കിൽ അത്​ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

spot_img

Related Articles

Latest news