ബ്ലാക്ക്‌ ഫംഗസ്‌ വാര്‍ത്ത അതിശയോക്തി : ഡോ. അഷീല്‍

കോവിഡ് രോഗികള്‍ക്ക് ബ്ലാക്ക് ഫംഗസുണ്ടാകുമെന്ന വാര്‍ത്ത അതിശയോക്തിപരമാണെന്ന് ആരോഗ്യവിദഗ്ധന്‍ ഡോ. മൊഹമ്മദ് അഷീല്‍. വളരെ അപൂര്‍വമായി സംഭവിക്കുന്ന ഒന്നാണ് ബ്ലാക്ക് ഫംഗസ് അഥവാ മ്യൂക്കര്‍ മൈക്കോസിസ് എന്ന് അദ്ദേഹം ഓണ്‍ലൈനില്‍ ചോദ്യത്തിനു മറുപടിയായി പറഞ്ഞു.

കോവിഡ് രോഗികളില്‍ ആദ്യ ഒരാഴ്ച നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധ സംവിധാനം രോഗത്തിനെതിരെയാണ് പ്രവര്‍ത്തിക്കുക. എന്നാല്‍ അടുത്ത ഒരാഴ്ച നമ്മുടെ രോഗപ്രതിരോധസംവിധാനം നമുക്കെതിരെ തന്നെ പ്രവര്‍ത്തിക്കുന്ന സ്ഥിതിയുണ്ടാകും. ഇതു കുറയ്ക്കാന്‍ സ്റ്റിറോയ്ഡ് വളരെ നല്ലതാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ പഠനം. ശ്വാസം മുട്ടലും മറ്റുമുള്ള കാറ്റഗറി സി രോഗികള്‍ക്കു മാത്രമാണ് സ്റ്റിറോയ്ഡ് നല്‍കേണ്ടിവരിക.

ഉയര്‍ന്ന ഡോസ് സ്റ്റിറോയ്ഡുകള്‍ക്കൊപ്പം ആന്റി ബയോട്ടിക്കുകള്‍ ചേര്‍ത്തുകൊടുക്കുമ്പോഴാണ് ചിലപ്പോള്‍ ബ്ലാക്ക് ഫംഗസ് വരിക. ഇത് തലച്ചോറിനെയും സൈനസിനെയും ബാധിക്കാം. അതിനു പരിഹാരമായി ആന്റി-ഫംഗല്‍ മരുന്നുകൂടി ചേര്‍ത്താണ് രോഗികള്‍ക്കു നല്‍കുന്നതെന്നും അതിനാല്‍ ഭീതിക്ക് അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് രോഗികളില്‍ വാക്സിന്‍ 99. 9 ശതമാനം മരണസാധ്യത കുറയ്ക്കുന്നു. വാക്സിന്‍ എടുക്കുന്നവരില്‍ 60 മുതല്‍ 70 ശതമാനം വരെ പേര്‍ക്ക് രോഗം വരില്ല. വന്നാല്‍ തന്നെ 95 ശതമാനത്തിനും ഗുരുതരമാകില്ല. ഇതിനുദാഹരണമായി പൊലീസില്‍ വാക്സിന്‍ എടുത്തതിന്റെ കണക്കാണ് അദ്ദേഹം നിരത്തിയത്. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത 41887 പൊലീസുകാരില്‍ 34000 പേരാണ് വാക്സിനെടുത്തത്. കഴിഞ്ഞ ജൂണില്‍ പൊലീസില്‍ 13 ശതമാനത്തിന് കോവിഡ് വന്നപ്പോള്‍ വാക്സിനെടുത്ത ശേഷം അത് 0.34 ശതമാനമായി കുറഞ്ഞു.

spot_img

Related Articles

Latest news