നല്ല കടും പര്‍പ്പിള്‍ വര്‍ണ്ണത്തില്‍ കാണപ്പെടുന്ന അരിയെയാണ് ബ്ലാക്ക് റൈസ്. വളരെ സോഫ്റ്റ് ടെക്‌സ്ച്വറോടുകൂടിയ അരി നല്ല സ്വാദേറിയതും അതുപോലെ, ആരോഗ്യപ്രദവുമാണ്.ഗുണങ്ങള്‍ ബ്ലാക്ക് റൈസില്‍ ലൂട്ടെയ്ന്‍ അതുപോലെ, സിയാസാന്തിന്‍ എന്നിങ്ങനെ രണ്ട് തരത്തിലുള്ള കരോറ്റെനോഡ്‌സ് അടങ്ങിയിരിക്കുന്നു. ഇത് കണ്ണിന്റെ ആരോഗ്യത്തിന് സഹായിക്കുന്നവയാണ്. ഇവ ആന്റിഓക്‌സിഡന്റ്‌സ് പോലെ പ്രവര്‍ത്തിക്കുകയും കണ്ണുകളുടെ ആരോഗ്യം നിലനിര്‍ത്തുകയും ചെയ്യുന്നു.
ഈ ബ്ലാക്ക് റൈസില്‍ ആന്തോസിയാനിന്‍ അടങ്ങിയിരിക്കുന്നു. ഇത് ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ വളരെയധികം സഹായിക്കും.
ബ്ലാക്ക് റൈസില്‍ ആന്റി- ഒബേസിറ്റി പ്രോപര്‍ട്ടീസായ ആന്തോസിയാനിഡിന്‍സും അതുപോലെ, അന്തോസിയാനിനും അടങ്ങിയിരിക്കുന്നു. അതിനാല്‍ തന്നെ ബ്ലാക്ക് റൈസ് കഴിക്കുന്നത് തടി വെക്കാതരിക്കാനും തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഉപകാരപ്പെടുന്നതും ആണ്.