റിയാദ്: മരുഭൂമിയിൽ ഒറ്റപ്പെട്ടുകഴിയുന്ന ആട്ടിടയന്മാർ, ഒട്ടകങ്ങളെ മേക്കുന്നവർ, കൃഷിപ്പണിക്കാർ തുടങ്ങിയവർക്ക് ‘മരുഭൂമിയിൽ നന്മ തേടി’ എന്ന വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ പുതപ്പുകൾ വിതരണം ചെയ്യുന്നു. കഴിഞ മൂന്ന് വർഷമായി കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇത്തരം കാരുണ്യ പ്രവർത്തനങ്ങൾ നടക്കുന്നത്. രണ്ടാം ഘട്ട വിതരണത്തിന്റെ ഭാഗമായി റിയാദ് നഗരത്തിൽ നിന്ന് കിലോമീറ്ററുകൾ അകലെയുള്ള മരുഭൂമിയിലാണ് പുതപ്പുകൾ, ജാക്കറ്റുകൾ, തോപ്പ് തുടങ്ങിയവ വിതരണം ചെയ്യുന്നത്.
‘മരുഭൂമിയിൽ നന്മ തേടി’ എന്ന വാട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ കഴിഞ്ഞ മൂന്ന് വർഷം നടത്തിയ വിതരണത്തിന്റെ തുടർച്ചയെന്നോണം വരുന്ന വെള്ളിയാഴ്ച്ചകളിലും വിതരണം നടത്തുന്നതാണന്ന് സംഘാടകർ അറീയിച്ചു. ഈ സംരംഭത്തിൽ സഹകരിക്കാൻ താത്പര്യമുള്ളവർ 0594119126, 055 937 4233, 057 158 6816 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.