ചെന്നൈ: തമിഴ്നാട്ടിലെ വിരുദുനഗറിൽ പടക്കനിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ 14 പേർ മരിച്ചു. നിരവധി തൊഴിലാളികൾക്ക് പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
വിരുദുനഗറിലെ സത്തൂരിനടുത്തുള്ള അച്ചന്‍കുളത്ത് പ്രവര്‍ത്തിക്കുന്ന മാരിയമ്മന്‍ ഫയര്‍വർക്ക് എന്ന സ്ഥാപനത്തിലാണ് സ്ഫോടനമുണ്ടായത്. ലൈസൻസോടെ പ്രവർത്തികുന്ന സ്ഥാപനത്തിൽ നൂറിലധികം പേർ ജോലി ചെയ്യുന്നുണ്ടായിരുന്നു.
സംഭവസമയം 87ഓളം പേർ പടക്കനിർമാണശാലയിൽ ഉണ്ടായിരുന്നതായാണ് വിവരം. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിനായി കുറച്ചുപേർ പുറത്തുപോയിരുന്നു. സ്ഫോടനത്തിൽ കെട്ടിടം പൂർണമായും തകർന്നു.
പ്രദേശവാസികളും അഗ്നിശമനസേനയും ചേർന്നാണ് രക്ഷപ്രവർത്തനം നടത്തുന്നത്. കെട്ടിടാവിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങി കിടക്കുന്നതായാണ് വിവരം.
പരിക്കേറ്റവരെ ശിവകാശിയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്കെല്ലാം 60 ശതമാനത്തിൽ അധികം പൊള്ളലുണ്ടെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്ന് അധികൃതർ അറിയിച്ചു.
സാത്തൂര്‍, ശിവകാശി, വെമ്പകോട്ടൈ തുടങ്ങി 10 സ്ഥലങ്ങളില്‍ നിന്ന് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി. ആദ്യഘട്ടത്തിലെ തുടര്‍ സ്ഫോടനങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. കുറഞ്ഞത് നാല് കെട്ടിടങ്ങളെങ്കിലും തകര്‍ന്നതായാണു പ്രാഥമിക നിഗമനം. പരിക്കേറ്റ 24 പേരെ വിരുദനഗര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. പടക്ക നിര്‍മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കള്‍ ഉരസിയാണ് തീപ്പിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
ഇരകളുടെ കുടുംബങ്ങള്‍ക്ക് പിഎംഎന്‍ആര്‍എഫില്‍ നിന്ന് രണ്ടുലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും ധനസഹായം നല്കാന് അനുമതി നല്‍കിയതായി പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
മീഡിയ വിങ്സ്