ത​മി​ഴ്നാ​ട്ടി​ൽ പ​ട​ക്ക​നി​ർ​മാ​ണ​ശാ​ല​യി​ൽ സ്ഫോ​ട​നം; 14 മ​ര​ണം

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ലെ വി​രു​ദു​ന​ഗ​റി​ൽ പ​ട​ക്ക​നി​ർ​മാ​ണ​ശാ​ല​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ 14 പേ​ർ മ​രി​ച്ചു. നി​ര​വ​ധി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

വി​രു​ദു​ന​ഗ​റി​ലെ സ​ത്തൂ​രി​ന​ടു​ത്തു​ള്ള അ​ച്ച​ന്‍​കു​ള​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന മാ​രി​യ​മ്മ​ന്‍ ഫ​യ​ര്‍​വ​ർ​ക്ക് എ​ന്ന സ്ഥാ​പ​ന​ത്തി​ലാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. ലൈ​സ​ൻ​സോ​ടെ പ്ര​വ​ർ​ത്തി​കു​ന്ന സ്ഥാ​പ​ന​ത്തി​ൽ നൂ​റി​ല​ധി​കം പേ​ർ ജോ​ലി ചെ​യ്യു​ന്നു​ണ്ടാ​യി​രു​ന്നു.

സം​ഭ​വ​സ​മ​യം 87ഓ​ളം പേ​ർ പ​ട​ക്ക​നി​ർ​മാ​ണ​ശാ​ല​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​താ​യാ​ണ് വി​വ​രം. ഉ​ച്ച​യ്ക്ക് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നാ​യി കു​റ​ച്ചു​പേ​ർ പു​റ​ത്തു​പോ​യി​രു​ന്നു. സ്ഫോ​ട​ന​ത്തി​ൽ കെ​ട്ടി​ടം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.

പ്ര​ദേ​ശ​വാ​സി​കളും അ​ഗ്നി​ശ​മ​ന​സേ​നയും ചേ​ർ​ന്നാ​ണ് ര​ക്ഷ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​ത്. കെ​ട്ടി​ടാ​വി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ ആ​ളു​ക​ൾ കു​ടു​ങ്ങി കി​ട​ക്കു​ന്ന​താ​യാ​ണ് വി​വ​രം.

പ​രി​ക്കേ​റ്റ​വ​രെ ശി​വ​കാ​ശി​യി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​ർ​ക്കെ​ല്ലാം 60 ശ​ത​മാ​ന​ത്തി​ൽ അ​ധി​കം പൊ​ള്ള​ലു​ണ്ടെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റിയി​ച്ചു.

സാത്തൂര്‍, ശിവകാശി, വെമ്പകോട്ടൈ തുടങ്ങി 10 സ്ഥലങ്ങളില്‍ നിന്ന് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി. ആദ്യഘട്ടത്തിലെ തുടര്‍ സ്‌ഫോടനങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. കുറഞ്ഞത് നാല് കെട്ടിടങ്ങളെങ്കിലും തകര്‍ന്നതായാണു പ്രാഥമിക നിഗമനം. പരിക്കേറ്റ 24 പേരെ വിരുദനഗര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. പടക്ക നിര്‍മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കള്‍ ഉരസിയാണ് തീപ്പിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

ഇരകളുടെ കുടുംബങ്ങള്‍ക്ക് പിഎംഎന്‍ആര്‍എഫില്‍ നിന്ന് രണ്ടുലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും ധനസഹായം നല്‍കാന്‍ അനുമതി നല്‍കിയതായി പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

മീഡിയ വിങ്സ്

spot_img

Related Articles

Latest news