ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ജനകീയ രക്ത ദാന സേന (പി.ബി.ഡി.എ) സൗദി അറേബ്യയുടെ കീഴിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കേരളത്തിലും ജി.സി.സി യിലും രക്തദാന രംഗത്ത് സജീവമായ പ്യൂപ്ൾസ് ബ്ലഡ് ഡൊണേഷൻ ആർമി സൗദി അറേബ്യകമ്മറ്റിയുടെ കീഴിൽ റിയാദിലും ദമ്മാമിലുമായാണ് വിവിധ ഹോസ്പിറ്റലുകൾ കേന്ദ്രീകരിച്ച് ‘ഒരു വാര രക്തദാന ക്യാമ്പ്’ സംഘടിപ്പിച്ചത്.
റിയാദിൽ ആഗസ്റ്റ് 8 വെള്ളിയാഴ്ച്ച ആസ്റ്റർ സനദ് ഹോസ്പിറ്റലിൽ ആരംഭിച്ച ക്യാമ്പ് പ്രശസ്ത സാമൂഹ്യ പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. തുടർന്ന് സനദിലും മലാസിലെ നാഷണൽ കെയർ ഹോസ്പിറ്റലിലുമായി ഒരാഴ്ച നീണ്ടുനിന്ന ക്യാമ്പ് ആഗസ്റ്റ് 15 നു അവസാനിച്ചു.
ദമാമിലെ ക്യാമ്പ് ആഗസ്റ്റ് 14 ന് അൽ മനാ ഹോസ്പിറ്റലിൽ വെച്ച് നടന്നു.
ക്യാമ്പിൽ പങ്കെടുത്ത രക്തദാതാക്കൾക്ക് പി.ബി.ഡി.എ കേരള സംസ്ഥാന കമ്മറ്റിയുടെ സർട്ടിഫിക്കറ്റുകൾ നൽകി ആദരിച്ചു. ഹോസ്പിറ്റൽ മാനേജ്മെന്റ്, ഡോക്ടർമാർ, സ്റ്റാഫുകൾ തുടങ്ങിയവരുടെ സഹകരണത്തോടെ ഒരാഴ്ച്ച കൊണ്ട് നൂറിലധികം രക്തയൂണിറ്റുകൾ ദാനം ചെയ്യാനായി എന്ന് സൗദി ചീഫ് കോർഡിനേറ്റർ ഷിനാജ് കരുനാഗപ്പള്ളി അറിയിച്ചു. ഉദ്ഘാടന ചടങ്ങിലും തുടർന്നും സാമൂഹ്യ പ്രവർത്തകരും പി.ബി.ഡി.എ, കോർഡിനേറ്റർമാരായ ഷബീർ കളത്തിൽ, റിഷിൻ നിലമ്പൂർ, സമദ് തിരുവനന്തപുരം, സിയാദ് ബഷീർ, അസറുദ്ധീൻ മമ്പാട്, ഷബീർ,ഷബീർ അലി, മുഹമ്മദ് ഷാഫി,ഹനീഫ വൊളണ്ടിയർമാരായ സഫീർ ബുർഹാൻ, പ്രമോദ് നായർ തുടങ്ങി മറ്റു മൊമ്പർമാരും പങ്കെടുത്തു.