സൗദി 95-മത് ദേശീയദിനത്തോടനുബന്ധിച്ച് UNA സൗദിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ്

റിയാദ്: സൗദി അറേബ്യയുടെ 95-മത് ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി, യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ (UNA) സൗദി യൂണിറ്റ് റിയാദിലെ കിംഗ് ഫഹദ് ആശുപത്രിയിൽ സെപ്റ്റംബർ 19-ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

ക്യാമ്പിൽ എഴുപതിലധികം പേർ രക്തദാനം ചെയ്തു. രോഗികൾക്ക് അടിയന്തര സാഹചര്യങ്ങളിൽ ആവശ്യമായ രക്തലഭ്യത ഉറപ്പാക്കുന്നതിൽ ക്യാമ്പ് വലിയ സഹായമായുവെന്ന് സംഘാടകർ വ്യക്തമാക്കി.

UNA സൗദി പ്രസിഡണ്ട് ഷമീർ ഷംസുദ്ദീൻ്റെ അദ്ധ്യക്ഷതയിൽ, സൗദി ബ്ലെഡ് ഡൊണേസ് കേരളയുടെ പ്രസിഡന്റ് ഗഫൂർ കൊയിലാണ്ടി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഇത്തരം രക്തദാന ക്യാമ്പുകൾ സൗദിയിലെ വിവിധ ആശുപത്രികളിലും മേഖലകളിലും വർഷം തോറും സംഘടിപ്പിക്കാനുള്ള പദ്ധതിയുണ്ടെന്നും, സമൂഹസേവന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ UNA നിരവധി ആരോഗ്യബന്ധിത പരിപാടികളും നടപ്പിലാക്കുമെന്നും UNA നേതാക്കൾ അറിയിച്ചു.

ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന മലയാളി നഴ്‌സുമാരുടെ ഏറ്റവും വലിയ സംഘടനയായ UNA സൗദിയുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പിന് ബി.ബി. ജോയ് കോ-ഓർഡിനേറ്ററായി സേവനമനുഷ്ഠിച്ചു. മൈജോ ജോൺ, രഞ്ജു പീച്ചിഞ്ചേരി, ഫെബ മാത്യു, മായ ജയരാജ്, ശ്യാം കുമാർ, നിമിഷ തോമസ് എന്നിവർ നേതൃത്വത്തിൽ പ്രവർത്തിച്ചു. സെക്രട്ടറി മാത്യു സ്വാഗതവും ട്രഷറർ ബിബി ജോയ് നന്ദിയും രേഖപ്പെടുത്തി.

spot_img

Related Articles

Latest news