ബാംഗ്ലൂരിൽ നിന്ന് എംഡിഎംഎയുമായി വന്ന രണ്ടു പേർ പിടിയിൽ

കല്‍പ്പറ്റ: വയനാട്ടില്‍ മയക്കുമരുന്ന് കേസുകള്‍ വര്‍ധിക്കുന്നതിനിടെ വെള്ളിയാഴ്ചയും എം ഡി എം എയുമായി രണ്ട് പേര്‍ അറസ്റ്റിലായി. കൊല്ലം സ്വദേശിയാണ് എം ഡി എം എയുമായി കല്‍പ്പറ്റയില്‍ പിടിയിലായത്. ബെംഗളൂരുവില്‍ നിന്നും വാങ്ങിയ 15 ഗ്രാം എം ഡി എം എ കൊല്ലത്തേക്ക് കൊണ്ടുപോകുന്ന വഴി കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങിയപ്പോഴാണ് കൊല്ലം ജില്ലയില്‍ പറവൂര്‍ വില്ലേജില്‍ നെടുംകോലം ദേശത്ത് തൊടിയില്‍ വീട്ടില്‍ ഗോപാലകൃഷ്ണപിള്ളയെ (47) കല്‍പ്പറ്റ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസര്‍ അനൂപ് വി പിയും സംഘവും തന്ത്രപൂര്‍വ്വം അറസ്റ്റ് ചെയ്തത്.

ഒരു ഗ്രാമിന് 4000 രൂപയ്ക്ക് ചില്ലറ വില്പന നടത്താന്‍ ബംഗ്ലൂരില്‍ നിന്നും വാങ്ങിയതാണ് ഈ എം ഡി എം എ. അര ഗ്രാം എം ഡി എം എ കൈവശം വച്ചാല്‍ പോലും പത്തു വര്‍ഷം ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. തുടര്‍നടപടിക്കള്‍ക്കായി പ്രതിയെ കല്‍പ്പറ്റ റെയ്ഞ്ച് ഓഫീസില്‍ ഹാജാരാക്കും. എക്‌സൈസ് പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫീസര്‍ ജോണി കെ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രഞ്ജിത്ത് സി കെ, പിന്റോ ജോണ്‍ എന്നിവര്‍ പങ്കെടുത്തു. സുല്‍ത്താന്‍ബത്തേരി എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടി നടത്തിയ പരിശോധയിലാണ് എം ഡി എം എ യുമായി യുവാവ് അറസ്റ്റിലായത്.

രാവിലെ 11.45-ഓടെ ബെംഗളൂരു-മൈസൂര്‍ ബസില്‍ യാത്ര ചെയ്ത് വന്ന കണ്ണൂര്‍, എടയ്ക്കാട് വില്ലേജില്‍, തോട്ടട ദേശത്ത് റംലാ മന്‍സില്‍ അബ്ദുള്‍ റൗഫ് അബ്ദുള്‍ റഹ്‌മാനാണ് (29) എം ഡി എം എയുമായി അറസ്റ്റിലായത്. പത്ത് വര്‍ഷം വരെ ശിക്ഷ കിട്ടാവുന്ന കുറ്റകൃത്യമാണിത്. ജില്ലയില്‍ മയക്കുമരുന്ന് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കര്‍ശന പരിശോധനയാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ നടത്തിവരുന്നത്. വെള്ളിയാഴ്ച നടത്തിയ പരിശോധനയിലും കഞ്ചാവുമായി രണ്ട് പേര്‍ പിടിയിലായിട്ടുണ്ട്. മൈസൂര്‍- സുല്‍ത്താന്‍ ബത്തേരി ബസില്‍ യാത്ര ചെയ്ത് വന്ന തമിഴ്‌നാട് സ്വദേശിയായ നീലഗിരി ജില്ലയില്‍ ഗൂഡല്ലൂര്‍ താലൂക്കില്‍, ദേവല പോസ്റ്റില്‍ , സാട്ടക്കൊല്ലി കോളനിയില്‍ ശരണ്‍രാജ് (27), സ്‌കൂട്ടറില്‍ 12 ഗ്രാം ഗഞ്ചാവ് കടത്തി കൊണ്ട് വന്ന കര്‍ണാടക ചാമരാജ് നഗര്‍, ഫോളിപള്ളായ ഹള്ളിയില്‍ രമേശ്(39) എന്നിവരും പിടിയിലായി. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ അശോകുമാര്‍, പ്രിവന്റീവ് ഓഫിസര്‍ അജീഷ്, ഷാജിമോന്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശശി കുമാര്‍, മാനുവല്‍ ബാലചന്ദ്രന്‍ എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.

spot_img

Related Articles

Latest news