തോണി മറിഞ്ഞ് തൊഴിലാളികൾ പരിക്കുകളോടെ രക്ഷപെട്ടു

തുവ്വപ്പാറ: കാപ്പാട് തോണി മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് പരിക്ക്. കാപ്പാടിനും പൊയിൽക്കാവിനും ഇടയിൽ രാവിലെയായിരുന്നു അപകടം. കാപ്പാട് സ്വദേശികളായ മിത്രൻ, ശിവാനന്ദൻ, പ്രഭീഷ് എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.

സംഭവത്തിൽ തോണി തകരുകയും, മീൻ വല നഷ്ടപ്പെടുകയും ചെയ്തു. മറ്റ് തോണിക്കാരും, നാട്ടുകാരും ചേർന്നാണ് ഇവരെ രക്ഷിച്ചത്. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി.

മത്സ്യത്തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

spot_img

Related Articles

Latest news