ലോസ് ആഞ്ജലീസ്: ലോകപ്രശസ്ത ജമൈക്കന്‍ സംഗീതജ്ഞനും ഗിറ്റാറിസ്റ്റും ഗാനരചയിതാവുമായ ബോബ് മാര്‍ലിയുടെ ചെറുമകന് ജോ മേഴ്സാ മാര്‍ലി (31) അന്തരിച്ചു.ജോ ഒരു റെഗ്ഗേ ഗായകനായിരുന്നു.ഇദ്ദേഹത്തെ സ്വന്തം കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആസ്ത്മ അറ്റാക്കാണ് മരണ കാരണം.
1991 ല്‍ ജമൈക്കയിലാണ് ജോ മേഴ്സാ ജനിച്ചത്. ബോബ് മാര്‍ലിയുടെ മകനും ഗായകനുമായ സ്റ്റീഫന്‍ മാര്‍ലിയാണ് ജോ മേഴ്സായുടെ പിതാവ്. കുട്ടിക്കാലം ജമൈക്കയില്‍ ചെലവഴിച്ച ജോ മേഴ്സാ പിന്നീട് കുടുംബത്തോടൊപ്പം അമേരിക്കയിലെ ഫ്ലോറിഡയിലേക്ക് താമസം മാറ്റി.മിയാമി കോളേജിലെ സ്റ്റുഡിയോ എഞ്ചിനീയറിംഗ് പഠനകാലത്താണ് അദ്ദേഹം സംഗീതത്തില്‍ സജീവമായത്. ‘ഹര്‍ട്ടിങ് ഇന്‍സൈഡ്’, ‘കംഫര്‍ട്ടബിള്‍’, ‘എറ്റേണല്‍’ തുടങ്ങിയവയാണ് ജോ മേഴ്സായുടെ സംഗീത ആല്‍ബങ്ങള്‍.