വാഹനാപകടത്തിൽ മരിച്ച ഓമശ്ശേരി സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

 

റിയാദ്: റുവൈദയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച ഓമശ്ശേരി പുത്തൂർ സ്വദേശി അൻവർ ഷെഫീഖിന്റെ (33) മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.

തിങ്കളാഴ്ച രാത്രി എയർ ഇന്ത്യ എക്‌സ്പ്രസിൽ നാട്ടിലേക്ക് കൊണ്ടുപോകും. ചൊവ്വാഴ്ച രാവിലെ സ്വദേശത്തു ഖബറടക്കും. റിയാദിൽ നിന്ന് ജിദ്ദയിലേക്കുള്ള യാത്രാമധ്യേ റുവൈദയിൽ വെച്ച് ഇയാൾ ഓടിച്ചിരുന്ന വാഹനം ട്രെയിലറിൽ ഇടിക്കുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം.

മയ്യത്ത് നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ക്ക് റിയാദ് കെ.എം.സി.സി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ സിദ്ദിഖ് തുവ്വൂര്‍, കൊടുവള്ളി മണ്ഡലം കെ.എം.സി.സി പ്രസിഡന്റ് ഫായിസ്, സെക്രട്ടറി നജീബ് നെല്ലാങ്കണ്ടി, സദ്‌വ പ്രസിഡന്‍റ്​ തഫ്‌സീര്‍ കൊടുവള്ളി, സെക്രട്ടറി നയീം നിലമ്പൂര്‍, ജീവകാരുണ്യ പ്രവര്‍ത്തകരായ ഷഫീഖ് തിരുവനന്തപുരം, ജലീല്‍ കോട്ടയം തുടങ്ങിയവര്‍ രംഗത്തുണ്ടായിരുന്നു. അബൂബക്കര്‍ ആണ്​ അന്‍വര്‍ ഷെഫീഖിന്റെ പിതാവ്​. മാതാവ്: ഫാത്തിമ. ഭാര്യ: ആരിഫ. മകന്‍: ആസ്‌മിന്‍.

spot_img

Related Articles

Latest news