സൗദിയിൽ വാഹനാപകടത്തിൽ മരണപ്പെട്ട തമിഴ്നാട് സ്വദേശിയുടെ മൃതദേഹം ഖബറടക്കി

റിയാദ്: സൗദി ഹഫർ അൽ ബത്തിനിൽ ട്രക്കുകൾ കൂട്ടിയിടിച്ചു മരണപ്പെട്ട തമിഴ്നാട് സ്വദേശിയുടെ മൃതദേഹം നിയമ നടപടികൾ പൂർത്തിയാക്കി ഖബറടക്കി.പുതുക്കോട്ടൈ മുത്തുപ്പട്ടണം സ്വദേശി 40 വയസ്സുള്ള ശാഹുൽ ഹമീദിന്റെ മൃതദേഹമാണ് ഖബറടക്കിയത്.

സ്വകാര്യ കമ്പനിയിൽ സെയിൽസ്മാനായ ശാഹുൽ ഹമീദ്, ഹഫർ അൽ ബാത്തിനിൽനിന്നും റഫയിലേക്ക് ട്രക്കിൽ ലോഡുമായി പോകുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. എതിർ ദിശയിൽ വന്ന ട്രക്ക് റോഡിലെ മഴ നനവിൽ തെന്നി മാറി ഷാഹുൽ ഹമീദിന്റെ വാഹനത്തിൽ ഇടിച്ചതിനെ തുടർന്നാണ് അപകടം സംഭവിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ശാഹുൽ ഹമീദ് സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെടുകയായിരുന്നു.

ഭാര്യ ബിസ്മി നിഹാര, പിതാവ് മുഹമ്മദ്‌ ഇബ്രാഹിം, മാതാവ് ബൈറോസ് ബീഗം. മക്കൾ:അഫ്സാന, അനാബിയ, മുഹമ്മദ്‌.

ഹഫർ ഒ.ഐ.സി.സി പ്രസിഡന്റ് വിബിൻ മറ്റത്ത് നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം സുഹൃത്ത് അബ്ദുൾഖാദറും ബന്ധുക്കളും ചേർന്ന് മൃദദേഹം ഏറ്റെടുത്ത് ഹഫറിൽ ഖബറടക്കി

spot_img

Related Articles

Latest news