മുംബൈ: ബോളിവുഡിലെ മികച്ച സംഗീത സംഗീത സംവിധായകന്‍ ശ്രാവണ്‍ റാത്തോഡ് കോവിഡ് ബാധിച്ച് മരിച്ചു. നദീം – ശ്രാവണ്‍ എന്ന കൂട്ടുകെട്ടിലൂടെയായിരുന്നു ശ്രാവണ്‍ ബോളിവുഡില്‍ പ്രശസ്തനായത്. 66 വയസായിരുന്നു.
കോവിഡ് സ്ഥിരീകരിച്ച് അതീവ ഗുരുതരാവസ്ഥയില്‍ മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രി 10.15ഓടെയാണ് മരണം സംഭവിച്ചത്. മാഹിമിലെ എസ് എല്‍ റഹേജ ആശുപത്രിയിലാണ് ശ്രാവണ്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നത്.
മകനും സംഗീത സംവിധായകനുമായ സഞ്ജീവ് റാത്തോഡാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്. പിതാവിന്റെ ആത്മാവിന് വേണ്ടി പ്രാര്‍ഥിക്കണമെന്ന് സഞ്ജീവ് ട്വിറ്ററില്‍ കുറിച്ചു.