അമേരിക്കയില്‍ കനത്ത നാശം വിതച്ച്‌ ബോംബ് സൈക്ലോണ്‍ ശീതക്കാറ്റ്

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കനത്ത നാശം വിതച്ച്‌ ബോംബ് സൈക്ലോണ്‍ ശീതക്കാറ്റ്. ദിവസങ്ങളായി തുടരുന്ന കനത്ത ശീതക്കാറ്റില്‍ ഇതിനോടകം അമേരിക്കയിലും കാനഡയിലുമായി 38 പേരാണ് മരിച്ചത്.

ഇതില്‍ 34 പേരും അമേരിക്കയിലാണ് മരിച്ചത്. 3 പതിറ്റാണ്ടിനിടയിലുള്ള അതി ഭീകരമായ ശൈത്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്.

ന്യൂയോര്‍ക്കിലെ ബുഫാലോയില്‍ ആണ് ശൈത്യം ഏറ്റവും കൂടുതല്‍ ബാധിച്ചത്. കനത്ത ശീതക്കാറ്റിനെ തുടര്‍ന്ന് രാജ്യത്തെ വൈദ്യുതി ബന്ധവും തകരാറിലായി. രണ്ട് ലക്ഷത്തില്‍ അധികം വീടുകളിലെയാണ് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടത്. കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് ആയിരക്കണക്കിന് വിമാനങ്ങളും റദ്ദാക്കപ്പെട്ടു. നിരവധി പേരാണ് ക്രിസ്മസിന് വീട്ടിലെത്താനാവാതെ കുടുങ്ങിയത്.

കാനഡയിലും അതിശൈത്യം തുടരുകയാണ്. പല സ്ഥലങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ബ്രിട്ടീഷ് കൊളംബയ പ്രവിശ്യയിലെ മെറിറ്റിലുണ്ടായ വാഹനാപകടത്തിലാണ് നാലു പേര്‍ മരിച്ചത്. അടുത്ത ദിവസങ്ങളിലും ശൈത്യം തുടരുമെന്നാണ് കലാവസ്ഥ നിരീക്ഷണകേന്ദ്രം നല്‍കുന്ന വിവരം.

യുഎസിലെ പല നഗരങ്ങളും താപനില മൈനസ് ഒന്‍പതിലും താഴെയാണ്

spot_img

Related Articles

Latest news