യുഎ ഇ :- ഷാർജ അന്താരാഷ്ട്ര ബുക്ക് ഫെയറിൽ വെച്ച് അബ്ദുൾകലാം ആലങ്കോടിന്റെ മൂന്നാമത് പുസ്തകം “ഒരുമയുടെ പെരുമ ” എന്ന പുസ്തകം പ്രകാശനം ചെയ്തു. ചടങ്ങിൽ പുന്നയൂർക്കുളം സൈനുദ്ധീൻ(സാഹിത്യകാരൻ )സ്വാഗതം പറഞ്ഞു.അർഷാദ് ബത്തേരി(സാഹിത്യകാരൻ )എം. സി നാസ്സർ, (മീഡിയ ഒൺ റിപ്പോർട്ടർ )അധ്യക്ഷത വഹിച്ചു. എൽവിസ് ചുമ്മാർ (ജയ് ഹിന്ദ് ടി വി മിഡിൽ ഈസ്റ്റ് ഹെഡ് )പുസ്തകം അർഷാദ് ബത്തേരിക്ക് നൽകി പ്രകാശനം ചെയ്തു .അബ്ദുൾകലാം ആലങ്കോട് (ഗ്രന്ഥകാരൻ )എന്നിവർ പങ്കെടുത്തു.സമൂഹത്തിൽ നടക്കുന്ന പുഴുക്കുത്തുകളെ ചൂണ്ടിക്കാണിക്കുന്നതാണ് ഈ പുസ്തക്കാമെന്നും, കാലം ആവശ്യപ്പെടുന്ന കാര്യങ്ങൾ അക്കമിട്ട് നിരത്തി മുപ്പത്തിയേഴ് ലേഖനങ്ങൾ ഇതിൽ ഉൾപെടുത്തിയിരിക്കുന്നത്. ഇത് വായിക്കപ്പെടേണ്ടതാണ് എന്ന് പുസ്തകം പരിചപ്പെടുത്തിക്കൊണ്ട് എൽവിസ് ചുമ്മാർ അഭിപ്രായപ്പെട്ടു.

