ഏഴാം ക്ലാസ് വിദ്യാർഥിനിയുടെ പുസ്തകം വെള്ളിയാഴ്ച പ്രകാശനം ചെയ്യും

ദമ്മാം: അൽകൊസാമ ഇൻ്റർ നാഷണൽ സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിനി പന്ത്രണ്ട് വയസ്സുകാരിയായ ഖദീജ നാഫിലയുടെ എൺപത്തി നാല് പേജുള്ള ഇംഗ്ലീഷ് പുസ്തകം ‘ദി ഫിഫ്റ്റീൻ ഡേയ്സ് ടു കൗണ്ട്’ പ്രകാശനത്തിന് ഒരുങ്ങിയിരിക്കുന്നു. ഫെബ്രുവരി 25 വെള്ളി വൈകീട്ട് ആറ് മണിക്ക് അൽകോബാർ അൽ ഗുസൈബി ഓഡിറ്റോറിയത്തിലാണ് പ്രകാശന ചടങ്ങ്.

ഇന്ത്യയിലെ വൈറ്റ് ഫാൽക്കൺ പബ്ലിഷിംഗ് ആണ പുസ്തകം പ്രസിദ്ധീകരിച്ചത്. കോട്ടയം ഈരാറ്റുപേട്ട സ്വദേശി മുജീബുദ്ധീന്- ശാലിൻ ദമ്പതികളുടെ മൂത്ത മകളാണ് ഈ കൊച്ചു മിടുക്കി. കിഴക്കൻ പ്രവിശ്യയിലെ വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിലാവും പ്രകാശനച്ചടങ്ങ്.

വിദ്യാർത്ഥികൾക്ക് അവരുടെ ജീവിതത്തിൻ്റെ കൃത്യമായ ദിശ നിർണ്ണയിക്കുന്നതിലേക്ക് പ്രചോദനം നൽകുന്ന പതിനഞ്ചു ദിന ചിന്തകള് എന്നതാണ് പുസ്തകത്തിൻ്റെ ഇതിവൃത്തം. കുടുംബത്തിൽ നിന്നും തുടങ്ങി വിദ്യാലത്തിലൂടെ സഞ്ചരിച്ചു സാമൂഹിക ചിന്തകള് എങ്ങനെ സ്വായത്തമാക്കാമെന്ന് തൻ്റെ സഹാപഠികൾക്കും, സമപ്രായക്കാർക്കും പറഞ്ഞു കൊടുക്കുകയാണ് എഴുത്തുകാരികൂടിയ ഈ കൊച്ചു മിടുക്കി.

തൻ്റെ മനസ്സിലുദിച്ച ചിന്തകള് വരികളിലൂടെ പുറത്തേക്ക് എത്തിക്കുവാനുള്ള പ്രയത്നത്തിന് പിന്നിൽ തൻ്റെ മാതാപിതാക്കളും അധ്യാപകരും തന്നെയാണെന്ന് അഭിമാനത്തോടെ ഖദീജ നാഫില പറഞ്ഞു. എഴുത്തിൻ്റെ ലോകത്തേക്ക് തൻ്റെ കൂട്ടുകാർക്ക് കൂടി വഴി കാട്ടിയാകാന് ഉപകരിക്കട്ടേയെന്നും ഈ എഴുത്തുകാരി പ്രത്യാശ പ്രകടിപ്പിച്ചു.

അൽകോബാറിൽ നടന്ന വാർത്താ സമ്മേളനത്തിൽ അൽ കൊസാമ ഇൻ്റർ നാഷണൽ സ്കൂൾ പ്രിൻസിപ്പാൾ അബ്ദുൽ അസീസ് , മുജീബുദ്ധീൻ മദാരിസ്, മദാരിസ് ഗ്ലോബൽ അക്കാദമി സി ഇ ഒ ഒമർ ഫിദ ഹുസൈൻ, അമീൻ ഈരാറ്റുപേട്ട, അബൂ ത്വാഹിർ ഈരാറ്റുപേട്ട എന്നിവർ സംസാരിച്ചു.

spot_img

Related Articles

Latest news