പുസ്തക പ്രകാശനവും, ലഹരി വിരുദ്ധ ക്യാമ്പയിനും

“മലപ്പുറം:ചെറുവല്ലൂർ സ്നേഹ കലാ സമിതിയുടെ നേത്രത്തിൽ നടന്ന “സ്വർണ്ണ നിറമുള്ള പെൺകുട്ടി “എന്ന കഥാ സമാഹാരം അദ്ദേഹത്തിന്റെ അസാന്നിധ്യത്തിൽ സംസാബി അബ്ദുൾകലാം& മകൻ ഷിജാസ് എന്നിവരുടെ സാന്നിധ്യത്തിൽ പ്രശസ്ത കവിയും ഗാന രചിയിതാവുമായ ബഹു :റഫീഖ് അഹമ്മദിന്റെ അമഹനീയ കരങ്ങളാൽ 30-10-2022 ഞായറാഴ്ച ഉച്ചക്ക് 3.30 ന് ചെറവല്ലൂരിൽ വെച്ച് പ്രകാശനം ചെയ്തു തുടർന്ന് ഓക്സിജൻ ബുക്സ് റഫീഖ് പട്ടേരി അബ്ദുൾകലാം ആലങ്കോടിന്റെ കഥാ സമാഹാരമായ “സ്വർണ്ണ മുടിയുള്ള പെൺകുട്ടി “എന്ന പുസ്തകം സദസ്സിന് പരിചയപ്പെടുത്തി കവിയും പരിസ്ഥിതി പ്രവർത്തകനുമായ ഫൈസൽ ബാവ മുഖ്യ അതിഥിയായ ചടങ്ങിൽ, സ്നേഹ കലാ സമിതി നടത്തിയ അഖില കേരള കഥാ മത്സര വിജയികൾക്കുള്ള സമ്മാന ദാനം ,SSLC/ Plus 2 വിജയികളെ അനുമോദിക്കൽ, ലഹരി ബോധവത്കരണ ക്ലാസ്സ്‌ എന്നിവയും നടത്തപ്പെട്ടു.ചടങ്ങിൽ ശ്രീമതി റുബീന എം (പൊന്നാനി അസി: സബ് ഇൻസ്‌പെക്ടർ ) ലഹരിയുടെ മഹാ വിപത്തിനെ കുറിച്ച് പ്രഭാഷണം നടത്തി. കവി ബിന്ദു കടവല്ലൂർ, പള്ളിയിൽ മണികണ്ഠൻ എന്നിവർ കവിത അവതരിപ്പിച്ചു സ്നേഹ കലാ സമിതി അംഗങ്ങളായ റസാഖ് അരിക്കാട് അധ്യക്ഷത വഹിച്ചു (പ്രസിഡന്റ് )രാംദാസ് സ്വാഗതവും രജി തലേക്കര പുസ്തകം ഏറ്റുവാങ്ങി. LLB പരീക്ഷയിൽ ഉന്നത വിജയം കരസ്തമാക്കിയ തറയിൽ സ്നേഹ സുന്ദരൻ സ്നേഹ കലാ സമിതിയുടെ ആദരവ് ഏറ്റു വാങ്ങി.SSLC /+2വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനം എന്നിവ വിതരണം ചെയ്തു.ടീച്ചർ ഷീജ ദാസ്, സ്നേഹ കലാ സമിതി പ്രവർത്തകരായ, അബു കല്ലാട്ടേൽ,പീതാബരൻ, ബഷീർ അരിക്കാട്,കാസിം കല്ലാട്ടേൽ, മനോജ്‌ എന്നിവർ ഉപഹാരം വിതരണം ചെയ്തു. കബീർ നന്ദി പ്രകാശിപ്പിച്ചു

spot_img

Related Articles

Latest news