ഗ്രന്ഥാലയത്തിനു പുസ്തകങ്ങൾ കൈമാറി 

പ്രമുഖ ചിന്തകനും എഴുത്തുകാരനും ഫോക്‌ലോർ അക്കാദമി ചെയർമാനുമായ പ്രൊഫസർ ബി മുഹമ്മദ് അഹമ്മദ് മാങ്കടവ് സീതി സാഹിബ് സ്മാരക വായനശാല & ഗ്രന്ഥാലയത്തിനു അദ്ദേഹത്തിന്റെ രചനകൾ ഉൾപ്പെടെ ഇരുപത്തഞ്ച് പുസ്തകങ്ങൾ കൈമാറി.

അദ്ദേഹത്തിന്റെ വസതിയിലെ വെച്ചുള്ള ചടങ്ങിൽ മാടായി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സെക്രട്ടറി ഒ.ബഷീർ  സന്നിഹിതനായി. ചടങ്ങിൽ ഗ്രന്ഥാലയത്തിന്റെ രക്ഷാധികാരി കെ പി അബ്ദുള്ള പുസ്തകങ്ങൾ ഏറ്റുവാങ്ങി.

1961 ൽ സ്ഥാപിച്ച മാങ്കടവ് സീതി സാഹിബ് വായനശാല & ഗ്രന്ഥാലയം ബിൽഡിംഗ് പൊളിച്ചു മാറിയതിനാൽ ഏറെ കാലം പ്രവർത്തനരഹിതമായിരിക്കുകയായിരുന്നു. ഉടൻ തൊട്ടടുത്ത കെട്ടിടത്തിലേക്ക് പുനഃസ്ഥാപിക്കാൻ നാട്ടുകാരുടെ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്.

spot_img

Related Articles

Latest news