കരുതൽ ഡോസിന് ഇന്ന് മുതൽ ബുക്കിങ്ങ്

രാജ്യത്ത് കരുതൽ ഡോസിന് അർഹരായവർക്ക് ഇന്ന് മുതൽ ബുക്കിങ്ങിന് അവസരം. ആദ്യ ഘട്ടത്തിൽ കൊവിഡ് മുന്നണി പോരാളികൾക്കും ആരോഗ്യ പ്രവർത്തകരും 60 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കുമാണ് കരുതൽ ഡോസ്. തിങ്കളാഴ്ച മുതൽ കരുതൽ ഡോസ് വിതരണം ചെയ്യുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കരുതൽ ഡോസിന് അർഹരായവരുടെ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. ഇവർക്ക് നേരിട്ട് അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാം. അല്ലെങ്കിൽ കേന്ദ്രത്തിൽ നേരിട്ടെത്തി വാക്‌സിൻ സ്വീകരിക്കാം. കരുതൽ ഡോസിനായി CoWin പ്ലാറ്റ്‌ഫോമിൽ പുതിയ രജിസ്‌ട്രേഷൻ ആവശ്യമില്ലെന്നും കേന്ദ്രം അറിയിച്ചു.

spot_img

Related Articles

Latest news