അതിർ‍ത്തിത്തര്‍ക്കം; യുവാവിനെ വളഞ്ഞിട്ട് തല്ലി സഹോദരിമാര്‍, പോലീസ് വധശ്രമത്തിന് കേസെടുത്തു 

അതിർത്തിത്തർക്കത്തിന്റെ പേരിൽ യുവാവിനെ വളഞ്ഞിട്ട് തല്ലി സഹോദരിമാർ. ഇടുക്കി മറയൂർ പള്ളനാടാണ് സംഭവം. മോഹൻരാജ് എന്ന വ്യക്തിക്കാണ് മർദ്ദനമേറ്റത്. സ്ത്രീകളും അയൽവാസികളും തമ്മിൽ ഏറെ നാളായി അതിർത്തി തർക്കം നിലനിന്നിരുന്നു. ഇതുസംബന്ധിച്ച് നാല് കേസുകൾ മറയൂർ സ്റ്റേഷനിൽ നിലവിലുണ്ട്.

കേസുകൾ സംബന്ധിച്ച് കോടതി വ്യവഹാരവും നടക്കുന്നുണ്ട്. ഇതിൽ ഒരു കേസിൽ ഇവരുടെ അയൽവാസിയായ വ്യക്തി കഴിഞ്ഞ ദിവസം ദേവികുളം കോടതിയിൽ നിന്നും സ്റ്റേ വാങ്ങിയിരുന്നു. ഇതിന് സഹായിച്ചത് മോഹൻരാജാണ് എന്ന് ആരോപിച്ചാണ് സഹോദരിമാർ ഇയാളെ മർദ്ദിച്ചത്.

spot_img

Related Articles

Latest news