ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും കാമുകി കാരി സിമണ്ട്സും വിവാഹിതരായി.വെസ്റ്റ്മിന്‍സ്റ്റര്‍ കത്തീഡ്രലില്‍ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായി 30 പേര് മാത്രമാണ് പങ്കെടുത്തത്.
ബോറിസ് ജോണ്‍സന്റെ മൂന്നാമത്തെ വിവാഹമാണിത്. അലിഗ്ര മോന്സ്റ്റിനാണ് അദ്ദേഹത്തിന്റെ ആദ്യ ഭാര്യ. ആറ് വര്‍ഷം നീണ്ട ദാമ്പത്യത്തിന് ശേഷം അദ്ദേഹം മരീന വീലറെ വിവാഹം ചെയ്തു. ഇരുപത്തിയഞ്ച് വര്‍ഷത്തെ ഈ ബന്ധത്തില്‍ ബോറിസിന് നാലു മക്കളുമുണ്ട്. 2018 ല്‍ ഇരുവരും വേര്‍പിരിഞ്ഞു.
56 കാരനായ ബോറിസിനും 36 കാരിയായ കാരിക്കും കഴിഞ്ഞ വര്‍ഷം കുഞ്ഞ് ജനിച്ചിരുന്നു. വില്‍ഫ്രഡ് ലൗറി നിക്കോളാസ് എന്നാണ് ഈ കുഞ്ഞിന്റെ പേര്.