ഹൈക്കോടതി ഉത്തരവിന്റെ മറവില്‍ കുപ്പിവെള്ളത്തിന്റെ വില കുത്തനെ ഉയര്‍ത്തി

ഹൈക്കോടതി ഉത്തരവിന്റെ മറവില്‍ സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വില കുത്തനെ ഉയര്‍ത്തിയതില്‍ പ്രതിഷേധം ശക്തമാകുന്നു. 13 രൂപക്ക് വിറ്റിരുന്ന കുപ്പിവെള്ളത്തിന് 20 രൂപയാണ് ഈടാക്കുന്നത്.

അവശ്യസാധന വില നിയന്ത്രണ നിയമത്തിന്റെ പരിധിയില്‍പെടുത്തി കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് സംസ്ഥാന സര്‍ക്കാര്‍ കുപ്പിവെള്ളത്തിന് ലിറ്ററിന് പരമാവധി 13 രൂപയായി നിശ്ചയിച്ചത്. ഇതിനെതിരെ കുപ്പിവെള്ള ഉത്പാദകരുടെ സംഘടന സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി രണ്ടാഴ്ച മുന്‍പ് സ്റ്റേ ഉത്തരവ് നല്‍കിയത്.

ഇതിന് തൊട്ടുപിന്നാലെയാണ് ഇപ്പോള്‍ വില ഉയര്‍ത്തിയിരിക്കുന്നത്. കുപ്പിവെള്ളത്തിന്റെ വില നിര്‍ണയിക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിനാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. മിക്ക ബ്രാന്‍ഡുകളും പരമാവധി വില്‍പ്പന വില 20 രൂപയാക്കിയിരിക്കുകയാണ്.

spot_img

Related Articles

Latest news