ബ്രഹ്മപുരത്തിന്റെ പേരിൽ വൻ അഴിമതിക്ക് നീക്കം; മേയറുടെ പ്രസ്ഥാവനയ്ക്ക് പിന്നിൽ ഗൂഢലക്ഷ്യം: മന്ത്രി എം.ബി. രാജേഷ്

കൊച്ചിയിലെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് മേയർ നടത്തുന്ന പ്രസ്താവനകൾക്ക് പിന്നിൽ ഗൂഢലക്ഷ്യങ്ങളുണ്ടെന്ന ഗുരുതര ആരോപണവുമായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് രംഗത്ത്. കൊച്ചിയിൽ മാലിന്യം ഉപയോഗിച്ച് തടിച്ച് കൊഴുത്ത ‘താപ്പാനകൾ’ ഉള്ള സ്ഥലമാണെന്നും കഴിഞ്ഞ അഞ്ച് വർഷമായി ഒളിവിലായിരുന്ന ഇവർ ഇപ്പോൾ വീണ്ടും തലപൊക്കി കാര്യങ്ങൾ നിയന്ത്രിക്കുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

വലിയ അഴിമതിക്ക് കളമൊരുക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം നീക്കങ്ങൾ നടക്കുന്നത്. നഗരത്തിലെ മാസ്റ്റർ പ്ലാനിൽ മാറ്റം വരുത്തുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഈ അഴിമതി ലക്ഷ്യമിട്ടുള്ളതാണെന്നും മന്ത്രി വ്യക്തമാക്കി.

Mediawings:

spot_img

Related Articles

Latest news