സൗദി : മസ്തിഷ്ക മരണം സംഭവിച്ച സൗദി യുവതിയുടെ അവയവങ്ങൾ ദാനം ചെയ്യാൻ പിതാവ് തീരുമാനിച്ചു. ഇതിലൂടെ പുതുജീവൻ ലഭിച്ചത് അഞ്ച് പേർക്ക്. 20 കാരിയായ യുവതി കഴിഞ്ഞ ദിവസം ആണ് മരിച്ചത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മസ്തിഷ്‌ക മരണം സംഭവിച്ചത്. ചെറിയ പ്രായത്തിൽ മരിച്ച തന്നെ മകൾ മറ്റുള്ളവരിലൂടെ ജീവിച്ച് കാണാൻ വേണ്ടിയാണ് പിതാവ് അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിച്ചത്.
അവയവ ദാനം ചെയ്യാൻ തീരുമാനിച്ച ഉടൻ തന്നെ പിതാവ് സൗദി സെന്റർ ഫോർ ഓർഗൻ ട്രാൻസ്പ്ലാന്റ് അധികൃതരെ അറിയിക്കുകയായിരുന്നു. വൃക്ക, കരൾ, ഹൃദയം, ശ്വാസകോശം എന്നിവയാണ് മാറ്റിവെച്ചത്. അഞ്ച് രോഗികൾക്കാണ് ഈ പെൺകുട്ടിയുടെ അവയവം നൽകിയത്. അധികൃതർ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഖുൻഫുദ ജനറൽ ആശുപത്രിയിൽ മസ്തിഷ്‌കമരണം സംഭവിച്ച ഒരാളുടെ അവയവങ്ങൾ മാറ്റിവെച്ചിരുന്നു. റിയാദ് കിങ് ഫൈസൽ സ്‌പെഷ്ലിസ്റ്റ് ആശുപത്രിയിൽ കഴിഞ്ഞിരുന്ന രോഗിക്ക് ആണ് ഇത് വലിയ സഹായം ആയത്. ആശുപത്രിയിൽ കഴിയുന്ന രോഗിക്ക് അവയവം നൽക്കുന്നതിന് വേണ്ടി വ്യക്തമായ പദ്ധതി തയ്യാറാക്കിയിരുന്നു. ഇത് വിജയിച്ചതായി പിന്നീട് സൗദി ആരോഗ്യമന്ത്രാലയ വക്താവ് അറിയിച്ചു. അവയവം ദാനം ചെയ്യുന്നതിന് മുമ്പ് തന്നെ കുടുംബം ആവശ്യമുള്ള നടപടികൾ സ്വീകരിച്ചിരുന്നു. ശസ്ത്രക്രിയയ്ക്ക് മുമ്പ് നടത്തേണ്ട ആശുപത്രിയിലെ മുന്നൊരുക്കങ്ങൾ എല്ലാം നടത്തിയ ശേഷം ആണ് കാര്യങ്ങളിലേക്ക് അധികൃതർ കടന്നത്. പ്രത്യേക പരിശീലനം നേടിയ മെഡിക്കൽ സംഘം ആണ് ശസ്ത്രക്രിയ സമയത്ത് ഉണ്ടായിരുന്നത്.
1993-ൽ രൂപീകരിച്ച സൗദി നാഷനൽ കിഡ്നി ഫൗണ്ടേഷൻ ‘സ്കോട്’ എന്ന് പേര് മാറ്റി. സൗദി രാജാവ് അധികാരമേറ്റതിന് ശേഷമാണ് ഇത്തരത്തിലൊരു മാറ്റം എത്തിയത്. നിരവധി ശ്രദ്ധേയമായ ശസ്ത്രക്രിയകൾ എല്ലാം സൗദിയിൽ അടുത്തിടെ നടന്നിരുന്നു. സൽമാൻ രാജാവും, കിരീടാവകാശിയും എല്ലാം അവയവദാന പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.