റിയാദ്: സെൻട്രൽ പ്രൊവിൻസ് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷന്റെ കീഴിലുള്ള
ഹാദിയ വിമൻസ് അക്കാദമിയുടെ കീഴിൽ ലോക സ്തനാർബുദ മാസാചരണത്തിന്റെ ഭാഗമായി ബോധവൽക്കരണ ക്ലാസ്സ് നടത്തി. പ്രമുഖ ജനറൽ & ലാപ്രോസ്കോപ്പിക് കൺസൽട്ടൻറ് സർജൻ ഡോക്ടർ അഫ്ര അബ്ദുറഹ്മാൻ, ആസ്റ്റർ മിംസ് ഹോസ്പിറ്റൽ, കോട്ടക്കൽ പ്രവാസി സ്ത്രീകളിലെ സ്തനാർബുദ സാധ്യതകളെ കുറിച്ച് ക്‌ളാസെടുത്തു.
കൂടിയ കൊഴുപ്പടങ്ങിയ ഭക്ഷണ ശീലം മൂലം സ്തനാർബുദം വർദ്ധിക്കാനുള്ള സാധ്യത പ്രവാസി വീട്ടമ്മമാരിൽ കൂടുതലാവാൻ സാധ്യതയുള്ളതിനാൽ അത് വർജ്ജിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. സമയ ക്രമം പാലിക്കാതെയുള്ള ഉറക്കം ഉൾപ്പെടെയുള്ള ജീവിത ശൈലികളും വ്യായാമക്കുറവും സ്തനാർബുദ കരണങ്ങളാണെന്നു ഡോക്ടർ അഫ്ര അബ്ദുറഹ്മാൻ അഭിപ്രായപ്പെട്ടു. സ്വയം പരിശോധിക്കാനുള്ള മാർഗങ്ങൾ വിശദീകരിക്കുകയും ആരംഭത്തിൽ തന്നെ ചികിൽസ നൽകിയാൽ ഭയപ്പെടാനൊന്നുമില്ലെന്നും ഡോക്ടർ പറഞ്ഞു .
ഓൺലൈനായി നടന്ന ക്ലാസിൽ സെൻട്രൽ പ്രോവിസിന്റെ കീഴിലുള്ള വിവിധ സെന്ററലുകളിൽ നിന്നുള്ളവർ പങ്കെടുത്തു. ഹാദിയ വിമൻസ് അക്കാദമിയുടെ പ്രവർത്തനങ്ങളും നേട്ടങ്ങളും പരിചയപ്പെടുത്തുന്ന വീഡിയോ പ്രദർശനവും നടന്നു ഹാദിയ വിമൻസ് അക്കാദമി സൗദി നാഷണൽ റഈസ മുംതാസ് സലീം പാലച്ചിറ ഉദ്ഘടനം നിർവഹിച്ചു. സൈനബ അബ്ദുറഹ്മാൻ (സെൻട്രൽ പ്രൊവിൻസ് റഈസ) സ്വാഗതവും നുജു മുജീബ് നന്ദിയും പറഞ്ഞു. റിയാദ് രിസാലത്തുൽ ഇസ്ലാം മദ്രസ വിദ്യർത്ഥി സന അബ്ദുസമദ് ഖുർആൻ പാരായണം നടത്തി