മൃതശരീരം കൊണ്ട് ഉദ്ഘാടനം ചെയ്യപ്പെട്ട പാലം? കേൾക്കുമ്പോൾ വലിയ അതിശയം തോന്നാം . എന്നാൽ ഈ സംഭവം വേറെയെങ്ങുമല്ല നമ്മുടെ കേരളത്തിൽ തന്നെയാണ് .
കൊല്ലം ജില്ലയിൽ തെക്ക് നാഷണൽ ഹൈവേയിൽ ഇത്തിക്കര പാലമാണ് ഇങ്ങനെ തുറക്കപ്പെട്ടത് .1976 ജനുവരി 20നാണ് ഇത് . പാലം ഉദ്ഘാടനം ചെയ്ത മൃതദ്ദേഹം മാറ്റാരുടെയുമല്ല, അന്നത്തെ സംസഥാന പൊതുമരാമത്തു മന്ത്രിയായിരുന്ന യശ്ശശരീരനായ ടി കെ ദിവകരന്റയാണ്.
ഇത്തിക്കരയാറിന്റെ കുറുകെയുള്ള ഈ പാലം നിർമ്മിക്കാൻ നന്നായി ശ്രമം നടത്തിയ ആളാണ് മന്ത്രിയായ ദിവകാരൻ. പാലം പണി തീർന്നപ്പോൾ ഈ മന്ത്രിയെ തന്നെയാണ് ഉദ്ഘാടനത്തിനായി നിശ്ചയിച്ചിരുന്നത് . പക്ഷെ അതിന്റ തലേ ദിവസം മന്ത്രി അന്തരിച്ചു .
പിറ്റേ ദിവസമാണ് ഉദ്ഘാടനം . അങ്ങനെ തിരുവനന്തപുരത്തു മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും വിലാപ യാത്രയായി കൊണ്ട് വന്ന മൃതശരീരം ആദ്യമായി പാലത്തിലൂടെ കടന്ന് പോയി . പാലം ഉദ്ഘാടനം ചെയ്തതതായി ഔദ്യോഗികമായി കണക്കാക്കപ്പെട്ടു .
ഇത്തിക്കര പാലം തുടുങ്ങുന്നയിടത്തു ഇപ്രകാരം കൊത്തി വെച്ചിട്ടുണ്ട് . “പൊതുമരാമത് മന്ത്രി ടി കെ ദിവകരെന്റെ മൃതദേഹം വഹിച്ചു കൊണ്ടുള്ള വിലാപയാത്ര കടത്തി വിട്ട് കൊണ്ട് ഈ പാലം 20.1.1976 ന് ഉദ്ഘാടനം ചെയ്തു “. ലോക ചരിത്രത്തിൽ തന്നെ ഇത് ആദ്യ സംഭവമായിരിക്കും
( വിവരങ്ങൾക്ക് കടപ്പാട് : വലിയശാല രാജു )