കാർഷിക നിയമങ്ങൾ പഠിച്ചു പരിഹാരം നിർദ്ദേശിക്കാൻ സമരക്കാർക്ക് അവസരം നല്കണമെന്നു ബി ജെ പി ഹരിയാനയിലെ ഹിസാർ എം പി യും ബിജെപി നേതാവുമായ ബ്രിജേന്ദ്ര സിങ്. കർഷക സമരത്തിന് അനുകൂലമായി ഇതിനു മുൻപും ഇദ്ദേഹം പ്രസ്താവന ഇറക്കിയിട്ടുണ്ട്.
സമരം ഇത്തരത്തിൽ നീട്ടി കൊണ്ടുപോകുന്നത് അർത്ഥസൂന്യമാണ്. കാർഷിക നിയമ ഭേദഗതികൾ സമരക്കാർക്ക് നൽകി അവർ പഠിക്കട്ടെ. അവരുടെ അഭിപ്രായം ആരാഞ്ഞ ശേഷം മാറ്റത്തിരുത്തലുകൾ നടത്തി അതിനനുസരിച്ചു നിയമഭേദഗതി നടത്തുന്നതാണ് ഉചിതം എന്നും അദ്ദേഹം വ്യക്തമാക്കി.
ബ്രിട്ടീഷുകാരോടു പൊരുതിനിന്ന മുൻ കർഷക നേതാവ് ചോട്ടു റാം അനുസ്മരണ യോഗത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .