വ്യാപനശേഷി കൂടുതലുള്ള ബ്രിട്ടീഷ് വകഭേദ കോവിഡ് വൈറസ് ഏറ്റവും കൂടുതലുള്ള കണ്ണൂരില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയേക്കും. ആളുകള്‍ അനാവശ്യമായി പുറത്തിറങ്ങരുതെന്നും സാധിക്കുമെങ്കില്‍ വീടുകളിലടക്കം മാസ്ക് ഉപയോഗിക്കണമെന്നും ജില്ലാ ഭരണകൂടം. കൂടുതല്‍ കോവിഡ് ചികിത്സ കേന്ദ്രങ്ങള്‍ സജ്ജമാക്കാനാണ് ആലോചന.
കണ്ണൂരില്‍ കൂടുതല്‍ ജാഗ്രത നിര്‍ബന്ധം. ജില്ലയിലെ എഴുപത്തിയഞ്ച് ശതമാനം സാംപിളുകളിലും അതിതീവ്ര വൈറസ് സാന്നിധ്യം കണ്ടെത്തിയതാണ് ആശങ്കയ്ക്ക് ഇടയാക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം. ആള്‍ക്കൂട്ടത്തിനിടയില്‍ ഇറങ്ങുമ്പോള്‍ രണ്ടു മാസ്കുകള്‍ ധരിക്കണം. ആളുകള്‍ സഹകരിച്ചില്ലെങ്കില്‍ കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങളിലേക്ക് പോകേണ്ടിവരും. തുടര്‍ച്ചയായി നാലു ദിവസങ്ങളിലും ആയിരത്തി അഞ്ഞൂറിന് മുകളിലാണ് ജില്ലയിലെ കോവിഡ് പോസിറ്റീവ് കേസുകള്‍.
ഒരു മീറ്റര്‍ അടുത്തുനിന്നുവരെയാണ് വൈറസ് പകരാന്‍ സാധ്യതയെങ്കില്‍, വകഭേദമുള്ള വൈറസ് മൂന്നു മീറ്റര്‍ അകലത്തുനിന്നുവരെ പകരാന്‍ സാധ്യതയുണ്ട്.
Media wings: