‘കനൽ പാതയിൽ ഓർമ്മപ്പുക്കൾക്ക് കാവലാളാകാം’ ഒ.ഐ.സി.സി തിരുവനന്തപുരം ജില്ലാ പതിനഞ്ചാം വാർഷികം നാളെ; ബി.ആർ.എം. ഷഫീർ മുഖ്യാതിഥി

റിയാദ്: പ്രവാസജീവിതത്തിന്റെ ഓർമ്മകളും സൗഹൃദങ്ങളും ഹൃദയത്തിൽ ചേർത്തുപിടിച്ച്, ഒ.ഐ.സി.സി (ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്) റിയാദ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ പതിനഞ്ചാം വാർഷിക സമ്മേളനം ‘അഹിംസ നിണമണിഞ്ഞ ഓർമ്മപ്പുകൾ’ നാളെ (ജനുവരി 30, വെള്ളിയാഴ്ച) വൈകുന്നേരം 5 മണിക്ക് സുൽത്താനയിലെ മൈ വേ റിസോർട്ടിൽ സംഘടിപ്പിക്കും. സാമൂഹിക–സാംസ്‌കാരിക പ്രവർത്തനങ്ങളിലൂടെ പ്രവാസി സമൂഹത്തിൽ ശക്തമായ സാന്നിധ്യം നേടിയ കമ്മിറ്റിയുടെ പതിനഞ്ചുവർഷത്തെ സമർപ്പണത്തിന്റെയും പ്രവർത്തന മികവിന്റെയും ആഘോഷമായി സമ്മേളനം മാറുമെന്ന് സംഘാടകർ അറിയിച്ചു.

കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ബി.ആർ.എം. ഷഫീർ സമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യപ്രഭാഷണം നടത്തും.‘ഗാന്ധി സ്മരണയിൽ ഒന്നിക്കാം, ഓർമ്മകൾ പൂക്കുന്നിടത്ത്’ എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ വാർഷികാഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. ഗാന്ധിയൻ മൂല്യങ്ങൾ, പ്രവാസി ഐക്യം, സാമൂഹിക ഉത്തരവാദിത്വം തുടങ്ങിയ വിഷയങ്ങൾ ആഴത്തിൽ ചർച്ച ചെയ്യുന്ന വേദിയായി സമ്മേളനം മാറുമെന്നാണ് പ്രതീക്ഷ.

വാർഷികാഘോഷത്തിന്റെ ഭാഗമായി കലാ–സാംസ്‌കാരിക പരിപാടികളോടെ സമൃദ്ധമായ സാംസ്‌കാരിക സന്ധ്യയും ഒരുക്കിയിട്ടുണ്ട്. റിയാദിലെ പ്രമുഖ കലാകാരന്മാർ അണിനിരക്കുന്ന സംഗീത–നൃത്ത പരിപാടികൾ മുഖ്യ ആകർഷണമാകും. കൂടാതെ, പ്രത്യേകമായി സംഘടിപ്പിക്കുന്ന പായസ മത്സരം പങ്കാളികൾക്ക് വേറിട്ട അനുഭവമാകുമെന്നും സംഘാടകർ അറിയിച്ചു.

കഴിഞ്ഞ പതിനഞ്ച് വർഷമായി റിയാദിലെ തിരുവനന്തപുരം ജില്ലക്കാരെ ഏകോപിപ്പിച്ച് സാമൂഹിക–സാംസ്‌കാരിക രംഗത്ത് സജീവ സാന്നിധ്യമാകുന്ന ഒ.ഐ.സി.സി റിയാദ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് ഈ വാർഷിക സമ്മേളനം പുതിയ ഊർജവും ദിശയും നൽകുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി. ഈ സ്മരണാഭരിതമായ ആഘോഷവേളയിൽ റിയാദിലെ എല്ലാ പ്രവാസി സുഹൃത്തുക്കളെയും കുടുംബസമേതം പങ്കെടുക്കാൻ കമ്മിറ്റി വാർത്താക്കുറിപ്പിലൂടെ ആഹ്വാനം ചെയ്തു.

spot_img

Related Articles

Latest news