ബ്രോഡ്ബാൻഡ് കണക്ഷൻ പ്രഖ്യാപിച്ച് കേരളവിഷൻ.

കണ്ണൂർ : കുറഞ്ഞ ചെലവിൽ എല്ലാവർക്കും ഇൻറർനെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരളവിഷൻ പുതിയ പദ്ധതി പ്രഖ്യാപിച്ചു. 999 രൂപക്ക് ഇൻ്റർനെറ്റ് കണക്ഷൻ ലഭ്യമാക്കുന്നതാണ് പുതിയ പദ്ധതി. നിബന്ധനകൾക്ക് വിധേയമായി തിരഞ്ഞെടുക്കപ്പെട്ട അൺലിമിറ്റഡ് ഇൻ്റർനെറ്റ് പ്ലാൻ ഈ പദ്ധതിയിലൂടെ ലഭ്യമാക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ദിവ്യ , പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർഥികൾക്കും വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്കും പുതിയ പ്ലാൻ ഏറെ സഹായകരമാകും. കണ്ണൂർ ജില്ലയെ സമ്പൂർണ ഡിജിറ്റൽ ജില്ലയാക്കുന്നതിൻ്റെ ഭാഗമായി, സിഗ്നൽ ലഭിക്കാൻ ഏറെ പ്രയാസപ്പെടുന്ന മലയോര മേഖലയിലെ കോളനികളിൽ കേരള വിഷനുമായി ചേർന്ന് ജില്ലാ പഞ്ചായത്ത് നടത്തുന്ന പ്രവർത്തനവും പുരോഗമിക്കുകയാണ്. ഇൻറർനെറ്റ് നിരക്ക് വിദ്യാർഥികളെയാണ് ഏറെ വലയ്ക്കുന്നത്. പുതിയ പ്ലാനോടെ ഈ പ്രശ്നത്തിനും പരിഹാരമാകുമെന്നാണ് പ്രതീക്ഷയെന്നും പി പി ദിവ്യ പറഞ്ഞു. ചടങ്ങിൽ വച്ച് കേരള വിഷൻ സമ്മാന പദ്ധതിയിൽ വിജയികളായ ഉപഭോക്താക്കൾക്കുള്ള ആൻഡ്രോയിഡ് ടെലിവിഷനുകൾ വിതരണം ചെയ്തു.

ജയകൃഷ്ണൻ.വി അദ്ധ്യക്ഷത വഹിച്ചു. കെ.സജീവ് കുമാർ, പി.ശശികുമാർ, പ്രിജേഷ് ആച്ചാണ്ടി എന്നിവർ സംസാരിച്ചു.

Mediawings:

spot_img

Related Articles

Latest news