വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബി എസ് എൻ എൽ കേരള സർക്കിൾ ഫ്രാഞ്ചൈസികൾ ചർച്ചകൾ നടത്തി

കാസർഗോഡ്: ബി എസ് എൻ എൽ കേരള സർക്കിളിൽ ഫ്രാഞ്ചൈസികൾ നേരിടുന്ന വിവിധ വിഷയങ്ങൾ ഉന്നയിച്ച് ബി എസ് എൻ എൽ കേരളം ചീഫ് ജനറൽ മാനേജർ ശ്രീ സുനിൽ കുമാറും ഉദ്യമി ഓപ്പറേറ്റർസ് അസോസിയേഷൻ പ്രസിഡന്റും എഫ് ടി ടി എച് ഓൾ ഇന്ത്യ അസോസിയേഷൻ പ്രസിഡന്റുമായ ശ്രീ അബ്ദുൾസലാമിന്റെ നേതൃത്വത്തിൽ ഇന്ന് കാസർഗോഡ് വച്ച് ചർച്ച നടത്തി.

സർക്കാരും കെഎസ് ഇ ബി യും തീരുമാനമെടുക്കുന്നത് വരെ ഉദ്യമി പോസ്റ്റുകൾക്ക് വാടക ഈടാക്കരുതെന്നും കേബിളുകൾ നീക്കം ചെയ്യരുതെന്നുമുള്ള
ഉദ്യമി അസോസിയേഷൻ സമ്പാദിച്ച കോടതി വിധി അതാത് സ്ഥലത്തെ ബിബിസി മാർ കെ എസ് ഇ ബി സെക്ഷൻ ഓഫീസിൽ നേരിട്ടെത്തിച്ച്‌ അധികൃതരെ ബോധ്യപ്പെടുത്തും.

ഉദ്യമി അസോസിയേഷൻ നടത്തുന്ന കേസിൽ പരസ്പര സഹകരണം ഉറപ്പാക്കും.

എഫ് ടി ടി എച്ചിന് അർബൻ ഏരിയയിലും
റൂറൽ ഏരിയയിലും പോസ്റ്റ് വാടക കുറഞ്ഞ നിരക്ക് ഈടാക്കാനുള്ള പ്രപ്പോസലും ചർച്ചയിൽ കൈമാറി

ചർച്ചയിൽ പി ജി എം ശ്രീ സജി ജോർജ്, കണ്ണൂർ ജി എം ശ്രീ രാജേഷ്, എന്നിവർക്ക് പുറമെ ഉദ്യമി അസോസിയേഷൻ കാസർഗോഡ് ജില്ലാ ഭാരവാഹികൾ പങ്കെടുത്തു.

spot_img

Related Articles

Latest news