അവസാന വർഷ ബി.ടെക്കുകാർക്ക് സ്കോളർഷിപ്പോടെ തുടർ പഠനാവസരം

സിവിൽ, ഇലക്ട്രിക്കൽ ബി.ടെക് അവസാന വർഷ വിദ്യാർത്ഥികൾക്ക് എൽ ആൻഡ് ടിയിൽ സ്കോളർഷിപ്പോടെ തുടർ പഠനാവസരം. തൊഴിലും നേടാം.

എൻജിനിയറിങ് പശ്ചാത്തലമുള്ളവരെ മികച്ച കൺസ്ട്രക്‌ഷൻ ടെക്നോളജി മാനേജർമാരാക്കി മാറ്റിയെടുക്കാൻ ലക്ഷ്യമിടുന്ന ബിൽഡ് ഇന്ത്യ സ്കോളർഷിപ്പ് പദ്ധതിയിലേക്ക് ലാർസൻ ആൻഡ് ടൂബ്‌റോ (എൽ. ആൻഡ് ടി.) അപേക്ഷ ക്ഷണിച്ചു.

ഐ.ഐ.ടി., എൻ.ഐ.ടി. പഠനം തിരഞ്ഞെടുക്കപ്പെടുന്നവരെ മദ്രാസ്/ഡൽഹി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി.), സൂറത്കൽ/തിരുച്ചിറപ്പള്ളി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻ.ഐ.ടി.) എന്നിവയിലൊന്നിൽ രണ്ട് വർഷത്തെ കൺസ്ട്രക്‌ഷൻ ടെക്നോളജി ആൻഡ് മാനേജ്മെൻറ് ഫുൾടൈം പ്രോഗ്രാമിലേക്ക് എൽ. ആൻഡ് ടി. സ്പോൺസർ ചെയ്യും. കോഴ്സ് ഫീസ് പൂർണമായും എൽ. ആൻഡ് ടി. വഹിക്കും. തുക സ്ഥാപനത്തിലേക്ക് നേരിട്ടുനൽകും.

സ്റ്റൈപ്പൻഡ്

മാസ സ്റ്റൈപ്പൻഡായി 13,400 രൂപയും എൽ. ആൻഡ് ടി. പ്രോജക്ട് സൈറ്റുകളിൽ പ്രോജക്ടുകളിൽ പങ്കാളിയാവുന്നതിനുള്ള അവസരവും സ്കോളർക്ക് ലഭിക്കും. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് എൽ. ആൻഡ് ടി.യിൽ, പ്രോജക്ട് മാനേജ്മെന്റ് ആൻഡ് എക്സിക്യൂഷൻ മേഖലയിൽ തൊഴിൽ ലഭിക്കുകയും ചെയ്യും.

യോഗ്യത

അപേക്ഷകർ 2021-ൽ 70 ശതമാനം മാർക്ക്/7.0 സി.ജി.പി.എ.യോടെ, കോർ സിവിൽ/ഇലക്‌ട്രിക്കൽ എൻജിനിയറിങ്ങിൽ ബി.ഇ./ബി.ടെക്. ബിരുദം നേടുമെന്നു പ്രതീക്ഷിക്കുന്നവരാകണം. കോഴ്സിന്റെ ആറാം സെമസ്റ്റർ വരെ ഈ മാർക്ക്/ഗ്രേഡ് നില ഉണ്ടായിരിക്കണം.

തിരഞ്ഞെടുപ്പിന്റെ ഭാഗമായി വിഷയ അറിവും അഭിരുചിയും അളക്കുന്ന ഓൺലൈൻ എഴുത്തുപരീക്ഷ ഉണ്ടാകും. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന അപേക്ഷകരെ ഇതിനു വിളിക്കും. ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് ഇൻറർവ്യൂ ഉണ്ടാകും. ഫിസിക്കൽ ഫിറ്റ്നസ് ഉണ്ടായിരിക്കണം. അപേക്ഷ മാർച്ച് 15 വരെ https://www.lntecc.com/homepage/common/build-india-scholarship.html എന്ന ലിങ്ക് വഴി നൽകാം.

spot_img

Related Articles

Latest news